ഹോങ്കോംഗുമായുള്ള ചില കരാറുകൾ താത്ക്കാലികമായി നിർത്തി കാനഡ


ഒട്ടാവ: ചൈനയുടെ പുതിയ ദേശീയ സുരക്ഷാ നിയമത്തിൽ പ്രതിഷേധിച്ച് കാനഡ ഹോങ്കോംഗുമായുള്ള ചില കരാറുകൾ താത്ക്കാലികമായി നിർത്തിയതായി റിപ്പോർട്ട് . യാത്രാ നിർദ്ദേശങ്ങളിലും കാനഡ മാറ്റം വരുത്തി. ഹോങ്കോംഗിലെ അസ്വസ്ഥതകളെ കുറിച്ച് വലിയ ആശങ്കകളുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

ചൈന- ഹോങ്കോംഗ് ബന്ധത്തിലെ ചട്ടക്കൂട് ഹോങ്കോംഗിലെ ഏഴര ദശലക്ഷം ജനങ്ങൾക്ക് മാത്രമല്ല മൂന്നുലക്ഷം കനേഡിയന്മാർക്കും പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed