ആലപ്പുഴയിൽ വയോധികൻ സഹോദരി ഭർത്താവിനെ വെട്ടി കൊന്നു
ആലപ്പുഴ: ആലപ്പുഴ കുമാരപുരത്ത് വയോധികൻ സഹോദരി ഭർത്താവിനെ വെട്ടി കൊന്നു. എരിക്കാവ് മൂന്നു കുളങ്ങരയിൽ ശ്രീകുമാര പിള്ള ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു കൊലപാതകം.
ക്യാൻസർ രോഗിയായ സഹോദരിയെ ഭർത്താവ് മദ്യലഹരിയിൽ നിരന്തരം ഉപ്രദ്രവിക്കുന്നത് കൃഷ്ണൻ നായർ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ രാത്രി ഉണ്ടായ വാക്കേറ്റത്തിനിടയാണ് കൊലപാതകം. പ്രതിയെ തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

