മാതാപിതാക്കൾ അറിയാതെ പബ്ജി കളിച്ച് 17കാരൻ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ


ലുധിയാന: പബ്ജി കളിച്ച് പതിനേഴുകാരൻ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. പഞ്ചാബിലാണ് സംഭവം. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് 16 ലക്ഷം രൂപ പബ്ജി കളിക്കാനായി പതിനേഴുകാരൻ ഉപയോഗിച്ചത്. ആർട്ടിലറി, ടൂർണമെന്റുകൾ പാസാകൽ‍, വെർച്വൽ‍ അമ്യൂണിഷൻ അടക്കമുള്ള ഇൻ ആപ് ഐറ്റംസിനായാണ് ഇത്രയും തുക വിനിയോഗിച്ചത്.

പിതാവിന്റെ ചികിത്സയ്ക്കായി സ്വരുക്കൂട്ടിയിരുന്ന തുകയാണ് പബ്ജി കളിക്കുന്നതിനായി ഉപയോഗിച്ചത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനെന്ന് പറഞ്ഞാണ് പതിനേഴുകാരനായ വിദ്യാർത്ഥി മാതാപിതാക്കളുടെ ഫോൺ ഉപയോഗിച്ചിരുന്നത്. എന്നാൽ പഠിക്കുന്നതിന് പകരം പബ്ജി കളിക്കുകയായിരുന്നു.

ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്‌വേർഡ് അടക്കം മാതാപിതാക്കൾ ഫോണിൽ സൂക്ഷിച്ചിരുന്നു. ഈ വിവരം അറിയാമായിരുന്ന വിദ്യാർ‍ത്ഥി ഒരു മാസം കൊണ്ടാണ് 16 ലക്ഷം രൂപ പബ്ജി മൊബൈൽ ഐറ്റംസ് വാങ്ങുന്നതിനായി ഉപയോഗിച്ചത്.

ബാങ്കിൽ നിന്ന് വന്നിരുന്ന മെസേജുകൾ ഡിലീറ്റ് ചെയ്തിരുന്നതായും കുട്ടിയുടെ പിതാവ് പറഞ്ഞു. അമ്മയുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിലുണ്ടായിരുന്ന പണവും പബ്ജി കളിക്കുന്നതിനായി ഉപയോഗിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed