കോവിഡ് 19 : ഇത്തവണ മഗ്സസെ പുരസ്കാരം ഇല്ല
മനില: കോവിഡ് വ്യാപനത്തിന്‍റെ തോത് അനുദിനം ഉയരുന്ന സാഹചര്യത്തിൽ ഇക്കുറി മഗ്സസെ പുരസ്കാരം ഉണ്ടായിരിക്കില്ല. പുരസ്കാരം പ്രഖ്യാപിക്കുന്ന ഫിലിപ്പൈൻസ് ആസ്ഥാനമായ ഫൗണ്ടേഷനാണ് ഇക്കാര്യം അറിയിച്ചത്.
ആറ് ദശകത്തിനിടെ മൂന്നാമത്തെ തവണയാണ് പുരസ്കാരം മുടങ്ങുന്നത്. 1970, 1990 എന്നീ വർഷങ്ങളിലാണ് ഇതിനു മുൻപ് പുരസ്കാര പ്രഖ്യാപനം മുടങ്ങിയത്. 1970ൽ സാന്പത്തിക പ്രതിസന്ധി, 1990ൽ ഭൂകന്പം എന്നിവയായിരുന്നു കാരണങ്ങൾ. ഏഷ്യൻ സമാധാന നൊബേൽ എന്നാണ് മഗ്സസെ പുരസ്കാരം അറിയപ്പെടുന്നത്.




