ബ്രിട്ടനില്‍ മലയാളി കോവിഡ് ബാധിച്ചു മരിച്ചു

നോര്‍ത്താംപ്ടണ്‍: ബ്രിട്ടനില്‍ മലയാളി കോവിഡ് ബാധിച്ചു മരിച്ചു. തൃശൂര്‍ തെക്കേത്തല സ്വദേശി സണ്ണി ആന്റണി (61)ആണ് മരിച്ചത്. നോര്‍ത്താംപ്ടണിലാണ് സണ്ണി താമസിച്ചിരുന്നത്. മകളെ കാണാന്‍ നാലു മാസങ്ങള്‍ക്കു മുന്‍പാണ് സണ്ണിയും ഭാര്യയും ഇവിടെയെത്തിയത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കുറച്ചു നാളുകളായി ഇദ്ദേഹം ആശുപത്രിയിലായിരുന്നു.