പ്രസിഡണ്ടുമായി അഭിപ്രായ വ്യത്യാസം; ബ്രസീല്‍ ആരോഗ്യമന്ത്രി രാജിവച്ചു


സാവോപോളൊ: പ്രസിഡണ്ട് ജെയിര്‍ ബൊല്‍സനാരോയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബ്രസീലിലെ ആരോഗ്യമന്ത്രി നെല്‍സണ്‍ ടീച്ച് രാജിവെച്ചു. ബ്രസീലില്‍ ഒരു മാസത്തിനിടെ രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് നെല്‍സണ്‍ ടീച്ച്. ഏപ്രില്‍ ഏഴിനാണ് നെല്‍സണ്‍ ടീച്ച് ആരോഗ്യമന്ത്രിയായി ചുമതലയേറ്റത്. മലേറിയക്കുള്ള ഹെഡ്രോക്ലോറോക്വീന്‍ മരുന്നുകള്‍ കോവിഡ് രോഗികളില്‍ ഉപയോഗിക്കണമെന്ന് പ്രസിഡണ്ട് ജെയിര്‍ ബൊല്‍സനാരേ ആവശ്യപ്പെട്ടിരുന്നു. ഈ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അദ്ദേഹം രാജിവച്ചത്. ബൊല്‍സനാരോയുടെ ആവശ്യത്തെ തള്ളി ബ്രസീലിലെ മുന്‍ മന്ത്രി ലൂയിസ് ഹെൻറിക്വി മന്‍ഡേറ്റയും രംഗത്തെത്തിയിരുന്നു. 

ബ്രസീലില്‍ കോവിഡ് ബാധിച്ച് 13,000ത്തിൽ അധികം പേരാണ് ഇതുവരെ മരിച്ചത്. എന്നാല്‍ മരണ സംഖ്യ ഇതില്‍ കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. താത്ക്കാലിക ആരോഗ്യമന്ത്രിയായ എഡ്വേര്‍ഡോ പസുവെല്ലോടെ ആരോഗ്യമന്ത്രിയായി നിയമിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

You might also like

Most Viewed