ജപ്പാൻ സുമോ ഗുസ്തിക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു

ടോക്കിയോ: ജപ്പാനിൽ യുവ സുമോ ഗുസ്തിക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു. ജപ്പാൻ സുമോ അസോസിയേഷൻ (ജെഎസ്എ) അംഗമായ ഷോബുഷി എന്ന് വിളിക്കുന്ന കിയോതാക സുയിതാകെ (28) ആണ് മരിച്ചത്. കോവിഡ് ബാധിച്ച ആദ്യ സുമോഗുസ്തിക്കാരനായിരുന്നു ഷോബുഷി. ഏപ്രിൽ 10ന് ആണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഒന്പത് ദിവസമായി ഐസിയുവിലായിരുന്നു.
അഞ്ച് സുമോഗുസ്തിക്കാർക്ക് കോവിഡ് ബാധിച്ചതായി കഴിഞ്ഞ മാസം ജെഎസ്എ അറിയിച്ചിരുന്നു. ഏപ്രിൽ നാൽ ആണ് ഷോബുഷിക്ക് പനി ബാധിച്ചത്. എട്ടാം തീയതി ടോക്കിയോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് രക്തം ഛർദ്ദിച്ചു. ഇതോടെ മറ്റൊരു ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റി. 10ന് കോവിഡ് സ്ഥിരീകരിച്ചു. ഒന്പത് ദിവസം മുന്പാണ് ഐസിയുവിലേക്ക് ഇദ്ദേഹത്തെ മാറ്റിയത്.