ഇസ്രയേൽ തടവിലാക്കിയ പലസ്തീൻ കുട്ടികളെ വിട്ടയക്കണമെന്ന് യുഎൻ

ജനീവ: കോവിഡ് വ്യാപനം തുടരുന്നതിനാൽ തടവിലാക്കപ്പെട്ട പലസ്തീൻ കുട്ടികളെ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികൾക്കായുള്ള ഏജൻസി ഇസ്രായേലിനോട് ആവശ്യപ്പെട്ടു. തടങ്കലിലുള്ള കുട്ടികൾക്ക് കൊവിഡ് ബാധിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നും യുഎൻ മുന്നറിയിപ്പിൽ പറയുന്നു.
പ്രായപൂർത്തിയാകാത്ത 194 കുട്ടികളാണ് ഇസ്രായേലിന്‍റെ തടങ്കലിൽ കഴിയുന്നതെന്ന് മാർച്ച് അവസാനത്തോടെ റിപ്പോർട്ട് പുറത്തു വന്നിരുന്നു.