ഇറാഖിൽ സൈന്യം ഏഴ് ഐഎസ് ഭീകരരെ വധിച്ചു
ബാഗ്ദാദ്: ഇറാഖിലെ സലാഹുദ്ദീൻ പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ഏഴ് ഐഎസ് ഭീകരരെ വധിച്ചു. ഹഷ്ദ് ഷാബി അർദ്ധസൈനികർ നടത്തിയ നീക്കത്തിലാണ് ഭീകരരെ വധിച്ചത്. സലാഹുദ്ദീൻ പ്രവിശ്യയിലെ ഹിമ്രീൻ പർവതനിരകൾക്ക് സമീപം ഭീകരരുടെ താവളങ്ങൾ കണ്ടെത്തിയെന്നും ഇവിടെ കേന്ദ്രീകരിച്ച് നടത്തിയ ആക്രമണത്തിലാണ് ഭീകരരെ വധിച്ചെന്നും ഹഷ്ദ് ഷാബി വൃത്തങ്ങൾ പറഞ്ഞു.
ഭീകരരിൽനിന്ന് നിരവധി ആയുധങ്ങളും സ്ഫോടക വസ്തുകളും പിടിച്ചെടുത്തു.

