മാവോയിസ്റ്റ് സാന്നിധ്യമെന്ന് സംശയം; കോഴിക്കോട് എൻ.ഐ.എ റെയ്ഡ്


കോഴിക്കോട്: മാവോയിസ്റ്റ് സാന്നിധ്യമെന്ന സംശയത്തിൽ കോഴിക്കോട് എൻ.ഐ.എ റെയ്ഡ്. ചെറുകുളത്തൂർ പരിയങ്ങാട് ഭാഗത്താണ് എൻ.ഐ.എ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുന്നത്. രണ്ട് പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതായി വിവരമുണ്ട്.

പന്തീരാങ്കാവിൽ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത അലനേയും താഹയേയും ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡെന്ന് സൂചനയുണ്ട്. കേസിൽ രണ്ട് ദിവസം മുന്പാണ് എൻ.ഐ.എ കുറ്റപത്രം സമർ‍പ്പിച്ചത്. പ്രതികളായ അലൻ ഷുഹൈബ്, താഹ ഫസൽ‍, സി.പി ഉസ്മാൻ എന്നിവർക്കെതിരെ യുഎപിഎയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed