അമ്മായിയമ്മയുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടി: മരുമകന് മൂന്ന് വർഷം തടവും 5,000 ദീനാർ പിഴയും വിധിച്ച് ബഹ്റൈൻ കോടതി


പ്രദീപ് പുറവങ്കര

മനാമ: ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സഹായിക്കണമെന്നാവശ്യപ്പെട്ട 63-കാരിയായ അമ്മായിയമ്മയുടെ വിശ്വാസം മുതലെടുത്ത് ബാങ്ക് അക്കൗണ്ടിൽ നിന്ന് 1,500 ബഹ്‌റൈൻ ദീനാർ തട്ടിയെടുത്ത 37-കാരനായ മരുമകന് മൂന്ന് വർഷം തടവും 5,000 ദീനാർ പിഴയും വിധിച്ച് ഹൈ ക്രിമിനൽ കോടതി.

2026 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനായി അമ്മായിയമ്മയിൽ നിന്ന് ബാങ്ക് കാർഡ് വിവരങ്ങളും പിൻ നമ്പറും (PIN) മരുമകൻ കൈക്കലാക്കി. തുടർന്ന് ഈ വിവരങ്ങൾ സ്വന്തം ഫോണിലെ ബാങ്കിംഗ് ആപ്പിൽ നൽകി അക്കൗണ്ട് അക്സസ് ചെയ്യുകയും അനധികൃതമായി പണം ട്രാൻസ്ഫർ ചെയ്യുകയുമായിരുന്നു. അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെട്ടതായി ഫോണിൽ എസ്.എം.എസ് ലഭിച്ചതോടെ സംശയം തോന്നിയ വൃദ്ധ പൊലീസിൽ പരാതി നൽകി.

ഇക്കണോമിക് ക്രൈംസ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ പ്രതി തന്റെ കൂടെ ജോലി ചെയ്യുന്നയാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചാണ് പണം കൈമാറിയതെന്ന് കണ്ടെത്തി. തന്റെ അക്കൗണ്ടിലെ ലിമിറ്റ് തീർന്നുവെന്ന് സഹപ്രവർത്തകനെ തെറ്റിദ്ധരിപ്പിച്ചാണ് അയാളുടെ അക്കൗണ്ട് വിവരങ്ങൾ വാങ്ങിയത്. തട്ടിപ്പിനെക്കുറിച്ച് അറിയാതിരുന്ന സഹപ്രവർത്തകൻ, പണം എ.ടി.എമ്മിൽ നിന്ന് പിൻവലിച്ച് നൽകാൻ പ്രതിയെ സഹായിക്കുകയായിരുന്നു. പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിലും കോടതി വിചാരണ വേളയിലും പ്രതി കുറ്റം സമ്മതിച്ചു.

article-image

dsdds

You might also like

  • Lulu Exchange
  • Straight Forward

Most Viewed