റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്തിന് കോവിഡ്
മോസ്കോ: റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്തിന് കോവിഡ് സ്ഥിരീകരിച്ചു. പ്രസിഡണ്ട് വ്ളാഡിമിർ പുടിനുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മിഷുസ്തിൻ (54) ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മിഷുസ്തിൻ ക്വാറന്‍റൈനിൽ പ്രവേശിച്ചു.
ഡപ്യൂട്ടി പ്രധാനമന്ത്രി ആന്ദ്രെ ബിലോസോവിനാണ് പ്രധാനമന്ത്രിയുടെ ചുമതലകൾ. കഴിഞ്ഞ ജനുവരിയിലാണ് മിഷുസ്തിൻ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി രോഗം ഭേദമായി തിരികെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.

