കോവിഡ് വൈറസിന്‍റെ പ്രഭവകേന്ദ്രം ചൈനയിലെ വുഹാനിലുള്ള പരീക്ഷണശാലയാണെന്ന് ആവര്‍ത്തിച്ച് ട്രംപ്


വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വൈറസിന്‍റെ പ്രഭവകേന്ദ്രം ചൈനയിലെ വുഹാനിലുള്ള പരീക്ഷണശാലയാണെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്‍റെ കൈവശമുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
എന്നാല്‍ എന്താണ് തെളിവുകള്‍ എന്ന് വെളിപ്പെടുത്താന്‍ ട്രംപ് തയാറായില്ല. ചൈനയുമായുള്ള വ്യാപാര ബന്ധത്തെ കോവിഡ് പ്രശ്‌നം ബാധിച്ചേക്കാമെന്ന സൂചനയും ട്രംപ് നല്‍കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed