നായയുടെ ആക്രമണത്തിൽ നാലു വയസ്സുകാരൻ മരിച്ചു


ഷിഗൻ: അറുപതു പൗണ്ടുള്ള പിറ്റ്ബുളിന്റെ (അമേരിക്കൻ നായ) ആക്രമണത്തിൽ നാലു വയസ്സുകാരൻ മരിച്ചു. ഒക്ടോബർ 29 നായിരുന്നു ഈ ദാരുണ സംഭവം.
വൈകിട്ട് ഏഴു മണിക്ക് 14 വയസ്സുള്ള സഹോദരിയുമായി കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നാലു വയസ്സുകാരനെ യാതൊരു പ്രകോപനവുമില്ലാതെ പിറ്റ്‌ബുൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ശരീരത്തിൽ നിരവധി മുറിവുകളേറ്റു. 
ഇതേ സമയം വീടിനകത്തുണ്ടായിരുന്ന മാതാവ് തന്റെ കൈയിൽ കിട്ടിയ കത്രിക ഉപയോഗിച്ചു പിറ്റ്‍ബുള്ളിന്റെ ആക്രമണത്തെ ചെറുത്തുവെങ്കിലും ശരീരമാസകലം കടിയേറ്റ നാലു വയസ്സുകാരൻ രക്തം വാർന്നൊലിച്ചു നിലത്തു വീണിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബാംഗങ്ങളെ ദുഃഖത്തിലാഴ്ത്തിയ സംഭവമാണിതെന്ന് ഹസൽ പാർക്ക് പോലീസ് ചീഫ് ബ്രയാൻ പറഞ്ഞു. പോലീസുകാരൻ എത്തിയാണ് പിറ്റ്ബുള്ളിനു നേരെ ടേസ്സർ ഉപയോഗിച്ചു ശാന്തമാക്കിയത്. പിന്നീട് നായയെ അനിമൽ പ്രൊട്ടക്ഷൻ വകുപ്പ് ഏറ്റെടുത്തു. പിറ്റ്‌ബുൾ ഇവരുടേതായിരുന്നില്ലെന്നും കൂട്ടുകാരന്റെ നായയെ ഒരു ദിവസത്തേക്ക് നോക്കാൻ ഏൽപിച്ചതായിരുന്നുവെന്നും പോലീസ് പറഞ്ഞു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും പോലീസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed