ഇറക്കു­മതി­ നി­കു­തി­ : അമേ­രി­ക്കക്കെ­തി­രെ­ നടപടി­യു­മാ­യി­ യൂ­റോ­പ്യൻ യൂ­ണി­യൻ


ജനീ­വ : ഇറക്കു­മതി­ നി­കു­തി­ ഏർ‍­പ്പെ­ടു­ത്തി­യതിൽ‍ അമേ­രി­ക്കക്കെ­തി­രെ­ പ്രതി­കാ­ര നടപടി­യു­മാ­യി­ യൂ­റോ­പ്യൻ യൂ­ണി­യൻ രംഗത്ത്. ഇതേ­ത്തു­ടർ­ന്ന് അമേ­രി­ക്കൻ ഉൽ‍­പന്നങ്ങൾ­ക്ക് യൂ­റോ­പ്യൻ യൂ­ണി­യനും നി­കു­തി­യും ഏർ‍­പ്പെ­ടു­ത്തി­.

ഇക്കഴി­ഞ്ഞ മാ­ർ‍­ച്ചി­ലാണ് ഇറക്കു­മതി­ ചെ­യ്യു­ന്ന സ്റ്റീൽ‍ ഉൽ‍­പ്പന്നങ്ങൾ­ക്ക് 25 ശതമാ­നവും അലു­മി­നി­യം ഉൽ­പ്‍പന്നങ്ങൾ­ക്ക് പത്ത് ശതമാ­നവും നി­കു­തി­ ഏർ‍­പ്പെ­ടു­ത്തു­മെ­ന്ന് അമേ­രി­ക്കൻ പ്രസി­ഡണ്ട് ഡോ­ണൾ‍­ഡ് ട്രംപ് പ്രഖ്യാ­പി­ച്ചത്. യൂ­റോ­പ്യൻ യൂ­ണി­യൻ‍, കാ­ന‍ഡ, മെ­ക്സി­ക്കോ­ രാ­ജ്യങ്ങളെ­ വലി­യ രീ­തി­യിൽ‍ ബാ­ധി­ക്കു­ന്ന ഈ തീ­രു­മാ­നത്തിൽ‍ വ്യാ­പകമാ­യ പ്രതി­ഷേ­ധമു­യർ‍­ന്നെ­ങ്കി­ലും ട്രംപ് പി­ന്നോ­ട്ടു­ പോ­യി­ല്ല. ജൂൺ ഒന്ന് മു­തൽ‍ നി­കു­തി­ പ്രാ­ബല്യത്തിൽ‍ വരി­കയും ചെ­യ്തു­. ഇതിന് പ്രതി­കാ­രമാ­യാണ് അമേ­രി­ക്കൻ ഉൽ­പ്‍പന്നങ്ങൾ­ക്ക് യൂ­റോ­പ്യൻ യൂ­ണി­യൻ ഇറക്കു­മതി­ ചു­ങ്കം ഏർ‍­പ്പെ­ടു­ത്തു­ന്നത്. യൂ­റോ­പ്യൻ കമ്മീ­ഷൻ പ്രസി­ഡണ്ട് ജീൻ ക്ലൗഡ് ജങ്കറാണ് നി­കു­തി­ പ്രഖ്യാ­പനം നടത്തി­യത്. റീ­ ബാ­ലൻ­സ് ചെ­യ്യു­ന്നതി­നും സു­രക്ഷ ഉറപ്പാ­ക്കു­ന്നതി­നു­മാണ് നടപടി­യെ­ന്ന് ഐറിഷ് പാ­ർ‍­ലമെ­ന്‍റി­നെ­ അഭി­സംബോ­ധന ചെ­യ്യവെ­ അദ്ദേ­ഹം പറഞ്ഞു­.

അമേ­രി­ക്കയിൽ‍ നി­ന്നു­ള്ള പു­കയി­ല ഉൽ­പ്‍പന്നങ്ങൾ, ഹാ­ർ‍­ലി­ ഡേ­വി­ഡ്സൺ മോ­ട്ടോ­ർ‍­സൈ­ക്കിൾ, ക്രാ­ൻ‍­ബെ­റീ­സ്, പീ­നട്ട് ബട്ടർ‍ എന്നീ­ ഉൽ­പ്‍പന്നങ്ങൾ­ക്ക് 25 ശതമാ­നമാണ് നി­കു­തി­ ഏർ‍­പ്പെ­ടു­ത്തി­യത്. ചെ­രു­പ്പു­കൾ, ചി­ല തു­ണി­ത്തരങ്ങൾ, വാ­ഷിംഗ് മെ­ഷീൻ എന്നി­വക്ക് 50 ശതമാ­നമാണ് നി­കു­തി­. ഇപ്പോ­ഴത്തെ­ ഈ നടപടി­ വ്യാ­പാ­രയു­ദ്ധം കൂ­ടു­തർ‍ മൂ­ർ‍­ച്ഛി­ക്കാൻ കാ­രണമാ­കു­മെ­ന്നും വി­ലയി­രു­ത്തപ്പെ­ടു­ന്നു­ണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed