ക​ഞ്ചി​­​ക്കോ​ട് കോ​­​ച്ച് ഫാ​­​ക്ട​റി ­: കേ​­​ന്ദ്രസർ­ക്കാർ കേ​­​ര​ള​ത്തോ​ട് ശ​ത്രു​­​ത പു​­​ല​ർ​­ത്തു​­​ന്നു​­​വെ​­​ന്ന് മു​­​ഖ്യ​മ​ന്ത്രി­


ന്യൂ­ഡൽ­ഹി ­: കേ­ന്ദ്രസർ­ക്കാർ കഞ്ചി­ക്കോട് കോ­ച്ച് ഫാ­ക്ടറി­യു­ടെ­ കാ­ര്യത്തിൽ കേ­രളത്തോട് ശത്രു­ത പു­ലർ­ത്തു­ന്നു­വെ­ന്ന് മു­ഖ്യമന്ത്രി­ പി­ണറാ­യി­ വി­ജയൻ. റെ­യി­ൽ­വേ­ കോ­ച്ച് നി­ർ­മാ­ണത്തിന് നി­ലവി­ലെ­ ഫാ­ക്ടറി­കൾ മതി­യെ­ന്ന് ചൂ­ണ്ടി­ക്കാ­ട്ടി­യാണ് കേ­ന്ദ്രം കഞ്ചി­ക്കോട് റെ­യി­ൽ­വേ­ കോ­ച്ച് ഫാ­ക്ടറി­ ഉപേ­ക്ഷി­ക്കാൻ നീ­ക്കം നടത്തി­യത്. ഇത് കേ­രളത്തോ­ടു­ള്ള അവഗണനയാ­ണെ­ന്നും മു­ഖ്യമന്ത്രി­ പറഞ്ഞു­. കഞ്ചി­ക്കോട് കോ­ച്ച് ഫാ­ക്ടറി­ക്കാ­യി­ എൽ.ഡി­.എഫ് എം.പി­മാർ ഡൽ­ഹി­ റെ­യി­ൽ­വേ­ ഭവനു­ മു­ന്നിൽ നടത്തു­ന്ന ധർ­ണ ഉദ്ഘാ­ടനം ചെ­യ്തു­ സംസാ­രി­ക്കു­കയാ­യി­രു­ന്നു­ മു­ഖ്യമന്ത്രി­. 

പു­തി­യ കോ­ച്ച് ഫാ­ക്ടറി­കൾ വേ­ണ്ടെ­ന്നു­ പറയു­ന്ന കേ­ന്ദ്രം ഹരി­യാ­നയി­ലും ഉത്തർ­പ്രദേ­ശി­ലും കോ­ച്ച് ഫാ­ക്ടറി­കൾ ആരംഭി­ക്കാൻ തയാ­റെ­ടു­ക്കു­ന്നു­. എന്നാൽ കേ­രളത്തിൽ ഫാ­ക്ടറി­ വേ­ണ്ട എന്ന നി­ലപാ­ടാണ് കേ­ന്ദ്രത്തി­നു­ള്ളത്. കേ­രളത്തിൽ ഇടതു­ സർ­ക്കാർ ഭരി­ക്കു­ന്നതു­കൊ­ണ്ടാണ് കേ­ന്ദ്രം കേ­രളത്തെ­ ഇങ്ങനെ­ തഴയു­ന്നത്. ഹരി­യാ­നയി­ലും ഉത്തർ­പ്രദേ­ശി­ലും ബി­ജെ­പി­ സർ­ക്കാ­രാണ് ഭരി­ക്കു­ന്നത്. സംസ്ഥാ­നങ്ങളെ­ കേ­ന്ദ്രം എങ്ങനെ­യാണ് നോ­ക്കി­ കാ­ണു­ന്നതെ­ന്ന് ഇതി­ലൂ­ടെ­ മനസി­ലാ­ക്കാം. ജനാ­ധി­പത്യത്തെ­ കേ­ന്ദ്രം അംഗീ­കരി­ക്കു­ന്നി­ല്ല. ജനതയെ­ പീ­ഡി­പ്പി­ക്കു­കയാണ് കേ­ന്ദ്രം ചെ­യ്യു­ന്നതെ­ന്നും കേ­ന്ദ്രസർ­ക്കാർ ഇങ്ങനെ­ പ്രവർ­ത്തി­ക്കാ­മോ­ എന്നും മു­ഖ്യമന്ത്രി­ ചോ­ദി­ച്ചു­.

പ്രധാ­നമന്ത്രി­ വി­ഷയത്തിൽ ഇടപെ­ടണമെ­ന്നും റെ­യി­ൽ­വേ­ മന്ത്രി­ പി­യൂഷ് ഗോ­യൽ ഇക്കാ­ര്യത്തിൽ നടപടി­ സ്വീ­കരി­ക്കണമെ­ന്നും അദ്ദേ­ഹം ആവശ്യപ്പെ­ട്ടു­. അല്ലാ­ത്തപക്ഷം ശക്തമാ­യ പ്രതി­ഷേ­ധ പരി­പാ­ടി­കൾ സംഘടി­പ്പി­ക്കു­മെ­ന്നും പി­ണറാ­യി­ വി­ജയൻ പറഞ്ഞു­. 

കഞ്ചി­ക്കോട് റെ­യി­ൽ­വേ­ കോ­ച്ച് ഫാ­ക്ടറി­ ഉപേ­ക്ഷി­ക്കു­ന്നതി­നെ­തി­രെ­ പി­ണറാ­യി­ വി­ജയൻ പി­യൂഷ് ഗോ­യലി­നു­ കത്തയച്ചി­രു­ന്നു­. ഇതോ­ടെ­ പദ്ധതി­ ഉപേ­ക്ഷി­ച്ചി­ട്ടി­ല്ലെ­ന്ന് കേ­ന്ദ്രം അറി­യി­ച്ചു­. വി­വി­ധ വശങ്ങൾ പരി­ശോ­ധി­ച്ച് പദ്ധതി­ നടപ്പാ­ക്കാ­മെ­ന്നാണ് കേ­ന്ദ്രത്തി­ന്റെ­ നി­ലപാ­ട്. എന്നാൽ പദ്ധതി­ നടത്തി­പ്പിൽ കേ­ന്ദ്രസർ­ക്കാർ കൃ­ത്യമാ­യ ഉറപ്പു­ നൽ­കണമെ­ന്നാ­വശ്യപ്പെ­ട്ടാണ് എൽ.ഡി­.എഫ് എംപി­മാർ ധർ­ണ നടത്തു­ന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed