അമ്പൂരിയിൽ പിതാവിനെ മകൻ അടിച്ചു കൊന്നു; അമ്മാവന് കുത്തേറ്റു


ഷീബ വിജയൻ I കേരളം

തിരുവനന്തപുരം: അമ്പൂരി കുരുവിക്കോണത്ത് മകൻ പിതാവിനെ കസേര കൊണ്ട് അടിച്ചുകൊന്നു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ഷാനു തോമസിനെ വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാത്രി 11 മണിയോടെ ഷാനുവിന്റെ വിവാഹ വാർഷിക ആഘോഷങ്ങൾക്കിടെയാണ് ദാരുണമായ സംഭവം നടന്നത്. മദ്യപാനത്തെത്തുടർന്ന് ഷാനുവും ഭാര്യയും തമ്മിലുണ്ടായ തർക്കം പരിഹരിക്കാനെത്തിയ അമ്മാവൻ വർഗീസിനെ ഷാനു കത്തികൊണ്ട് കുത്തി. ഇത് തടയാൻ ശ്രമിച്ച പിതാവ് തോമസ് എബ്രഹാമിനെ കസേര കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും തോമസ് മരണപ്പെട്ടു. കുത്തേറ്റ വർഗീസ് ചികിത്സയിലാണ്. പ്രതിയായ ഷാനുവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed