യു.എന്നിന്റെ ആഗോ­ള ഭീ­കര പട്ടി­കയിൽ 139 പേർ പാ­ക്കി­സ്ഥാ­നി­കൾ


ന്യൂയോർക്ക് : ആഗോള ഭീകരരുടെ പുതിയ പട്ടികയിൽ 139 ഭീകരർ പാകിസ്ഥാനിൽ നിന്ന്. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെതാണ്  പുതിയ റിപ്പോർട്ട്. ഇവരിൽ അധികവും ലഷ്കർ ഇ തോയ്ബയുടെയും ജെയ്ഷെ ഇ മുഹമ്മദിന്‍റെയും പ്രവർത്തകരാണ്.  വിവിധി രാജ്യങ്ങളിൽ നിന്നുള്ള ഭീകരർ പാകിസ്ഥാനിൽ താമസിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.  അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെയും മുംബൈ ഭീകരാക്രണത്തിന്‍റെ സൂത്രധാരൻ 

ഹാഫിസ് സയ്ദിനെയും ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദാവൂദിന് നിരവധി വ്യാജ പാസ്പോർട്ടുകളുള്ളതായും കറാച്ചിയിലാണ് താമസിക്കുന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ഭീകരവാദികളെ പാകിസ്ഥാൻ സഹായിക്കുന്നുവെന്ന ഇന്ത്യയുടെ വാദത്തെ പിന്തുണയ്ക്കുന്നതാണ് യു.എന്നിന്‍റെ പുതിയ റിപ്പോർട്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed