ഭി­ന്ന ലിംഗക്കാ­ർ‍­ക്ക് അമേ­രി­ക്കൻ സൈ­ന്യത്തിൽ‍ അവസരം നി­ഷേ­ധി­ച്ച് ട്രംപി­ന്റെ­ ഉത്തരവ്


വാഷിംഗ്ടൺ : അമേരിക്കൻ സൈനിക സേവനത്തിൽ നിന്ന് ഭിന്ന ലിംഗക്കാരെ ഒഴിവാക്കി വൈറ്റ് ഹൗസ് ഉത്തരവ് പുറപ്പെടുവിച്ചു. പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിന്റെ നയ പ്രകാരം വൈറ്റ് ഹൗസ് പ്രസിദ്ധീകരിച്ച മെമ്മൊറാണ്ടത്തിലാണ് ഭിന്ന ലിംഗക്കാരെ സേനയിൽ‍ നിന്നും വിലക്കിയ വിവരമുള്ളത്. ലിംഗപരമായ പരിവർ‍ത്തനത്തിന് വിധേയരായിട്ടുള്ളവർ‍ സൈനിക സേവനത്തിൽ‍ നിന്നും അയോഗ്യരാക്കപ്പെടും.

പുതിയ ഉത്തരവിനെതിരെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും വൻ പ്രതിഷേധമാണ് ഉയരുന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥരിൽ നിന്നുള്ള പ്രതിഷേധത്തെ വകവയ്ക്കാതെയാണ് ഭിന്ന ലിംഗക്കാർ‍ക്ക് സൈനിക സേവനത്തിന് യോഗ്യരല്ലെന്ന് വൈറ്റ് ഹൗസ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. വിശദമായ പഠനത്തിനുശേഷമാണ് ഇതു സംബന്ധിച്ച് നയം രൂപീകരിച്ചതെന്നും വൈറ്റ്ഹൗസ് അറിയിച്ചു.

ഭിന്നലിംഗക്കാരെ അംഗീകരിക്കണമെന്ന മുൻ പ്രസിഡണ്ട് ബരാക് ഒബാമയുടെ ആഹ്വാനത്തെ തിരുത്തി മുന്‍പ് ട്രംപ് രംഗത്ത് വന്നിരുന്നു. സേനയിൽ‍ നിന്ന് ഭിന്നലിംഗക്കാരെ ഒഴിവാക്കുമെന്ന് ജൂലൈയിൽ‍ ട്രംപ് പറഞ്ഞിരുന്നു. യു.എസ് ഭരണഘടന അനുശാസിക്കുന്ന തുല്യ സുരക്ഷയെ തള്ളുന്ന തീരുമാനമാണ് ട്രംപിന്റേതെന്ന് കാണിച്ച് പ്രതിഷേധം തുടങ്ങി കഴിഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed