വി­­­ഷവാ­­­തകപ്രയോ­­­ഗം : ബ്രി­­­ട്ടൻ റഷ്യക്കെ­­­തി­­­രെ­­­ നി­­­ലപാട് ശക്തമാ­­­ക്കു­­­ന്നു­­­


ലണ്ടൻ : മുൻ റഷ്യൻ‍ റഷ്യൻ ചാരനും മകൾ‍ക്കും നേരെയുണ്ടായ വിഷവാതക പ്രയോഗത്തിൽ‍ ബ്രിട്ടൻ റഷ്യയ്‌ക്കെതിരെ നിലപാട് ശക്തമാക്കി. ആക്രമണത്തിന് പിന്നിൽ‍ റഷ്യൻ പ്രസിഡണ്ടിന്റെ കൈകൾ‍ തന്നെയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. അന്വേഷണത്തിൽ‍ ഇത് വ്യക്തമായാൽ‍ റഷ്യയ്‌ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മേ പറഞ്ഞു.

റഷ്യൻ ചാരൻ സെർ‍ജി സ്‌ക്രിപിലിനും മകൾ‍ക്കും നേരെയുണ്ടായ ആക്രമണം റഷ്യ നടത്തിയതാണെന്ന ബ്രിട്ടന്റെ വാദത്തിനെത്തിനെതിരെ കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമർ‍ പുടിൻ രംഗത്തെത്തിയിരുന്നു.

ബ്രിട്ടൻ അസംബന്ധം വിളിച്ചു പറയുകയാണെന്നും ആരോപണങ്ങളെ തള്ളികളയുന്നതായും പുടിൻ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പുടിന് മറുപടിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രംഗത്തെത്തിയത്. പുടിൻ കള്ളം പറയുന്നുവെന്നും, നേർ‍വ് ഏജന്റ് ആക്രമണത്തിന് പിന്നിൽ‍ റഷ്യൻ കൈകളാണെന്ന് വ്യക്തമാണെന്നും തെരേസ മേ ആരോപിച്ചു. വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ‍ അന്വേഷണം ശക്തമായി മുന്നോട്ട് പോവുകയാണ്. അന്വേഷണത്തിൽ ‍‍‍‍കൂടി റഷ്യൻ ബന്ധം തെളിഞ്ഞാൽ‍ ശക്തമായ തിരിച്ചടി റഷ്യയ്ക്ക് പ്രതീക്ഷിക്കാമെന്നും മേ കൂട്ടിച്ചേർ‍ത്തു.

വരും ദിവസങ്ങളിൽ‍ റഷ്യയ്‌ക്കെതിരെ കൂടുതൽ‍ കടുത്ത നടപടികൾ‍ ഉണ്ടാകുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ  വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ‍ റഷ്യയുടെ ഭാഗത്തുനിന്നും നിഷ്‌കളങ്കമായ പ്രതികരണമല്ല ഉണ്ടായതെന്നും ഇതുതന്നെ അവരുടെ പങ്കു വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം ആക്രമണത്തിനു പിന്നിൽ‍ റഷ്യയാണെന്ന ആരോപണം തെളിയിക്കാൻ ബ്രിട്ടൻ‍ രാജ്യാന്തര സഹായം തേടുന്നു. ഓർ‍ഗനൈസേഷൻ ഫോർ‍ ദ പ്രോഹിബിഷൻ ഓഫ് കെമിക്കൽ‍ വെപ്പൺസിൽ‍നിന്നുള്ള വിദഗ്ധരെ രാജ്യത്ത് എത്തിച്ച് ആക്രമണത്തിനുപയോഗിച്ച രാസവസ്തുവിന്റെ ഉറവിടം കണ്ടെത്താനാണ് ബ്രിട്ടൻ ശ്രമിക്കുന്നത്. രണ്ടാഴ്ച കൊണ്ടേ ഇവരുടെ പരിശോധനാഫലം പുറത്തുവരൂ. ഇതോടെ, ആക്രമണത്തിൽ റഷ്യയുടെ പങ്കു വ്യക്തമാകുമെന്ന ഉറച്ച വിശ്വാസത്തിലാണു ബ്രിട്ടിഷ് സർക്കാർ. 

എന്നാൽ ആക്രമണത്തിനുപയോഗിച്ച രാസവസ്തു നിർ‍മിച്ചത് ബ്രിട്ടനിലെ വിൽ‍റ്റ്‌ഷെയറിലുള്ള കെമിക്കൽ‍ ലാബിലാണെന്നാണ് റഷ്യ ആരോപിച്ചു. യൂറോപ്യൻ യൂണിയനിലെ റഷ്യൻ അംബാസിഡർ വ്ളാഡിമർ ചിഷോവാണ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒന്നുകിൽ ബ്രിട്ടൻ  ആരോപണം തെളിയിക്കുകയോ അല്ലെങ്കിൽ ആരോപണം പിൻവലിച്ച് മാപ്പ് പറയുകയോ വേണമെന്നും റഷ്യ പ്രതികരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed