ഖാ­­­ലി­­­ദ സി­­­യയക്ക് അനു­­­വദി­­­ച്ച ജാ­­­മ്യം സു­­­പ്രീംകോ­­­ടതി­­­ േ­­­സ്റ്റ ചെ­­­യ്തു­­­


ധാക്ക : ബംഗ്ലാദേശ് പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയ്ക്ക് വീണ്ടും തിരിച്ചടി. അഴിമതിക്കേസിൽ അഞ്ച് വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ഖാലിദ സിയയ്ക്ക് ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ഈ മാസം 12നായിരുന്ന സിയയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത്. ഈ ഉത്തരവാണ് മെയ് എട്ട് വരെ സുപ്രീം കോടതി േസ്റ്റ ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സുപ്രീംകോടതിയുടെ ഉത്തരവ് സിയയുടെ രാഷ്ട്രീയ മോഹങ്ങൾ‍ക്കാണ് തിരിച്ചടിയായിരിക്കുന്നത്. കേസ് മേയ് എട്ടിനു വീണ്ടും കേൾക്കും. അതുവരെ ഖാലിദ ജയിലിൽ കഴിയണം.

സിയ ഓർ‍ഫനേജ് ട്രസ്റ്റിലേക്ക് സംഭാവനയായി 2.52 ലക്ഷം യുഎസ് ഡോളർ‍ വിദേശപണം കൈപറ്റിയതുമായി ബന്ധപ്പെട്ട കേസിലാണ് എഴുപത്തിരണ്ടുകാരിയായ സിയയ്ക്ക്  അഞ്ച് വർ‍ഷം കോടതി ശിക്ഷ വിധിച്ചത്.

സമാനമായ കേസിൽ‍ സിയയുടെ മകന്‍ താരീഖ് റഹ്മാൻ ഉൾ‍പ്പെടെ അഞ്ച് പേർ‍ക്കും 10 വർ‍ഷത്തെ തടവ് കോടതി വിധിച്ചിരുന്നു.  താരിഖ് വിദേശത്തായതിനാൽ ശിക്ഷ നടപ്പാക്കാനായില്ല.

പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർ‍ട്ടിയുടെ അധ്യക്ഷ കൂടിയാണ് സിയ. സിയ ചാരിറ്റബിൾ‍ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് അഴിമതി വിരുദ്ധ കമ്മീഷൻ കണ്ടെത്തിയത്. ട്രസ്റ്റ് വെറും കടലാസ് സംഘടനയാണെന്നും ട്രസ്റ്റിന്റെ പേരിൽ‍ സിയ അനധികൃതമായി പണം സന്പാദിച്ചെന്നും കമ്മീഷൻ അന്വേഷണത്തിൽ‍ കണ്ടെത്തിയിരുന്നു. രാജ്യദ്രോഹം, അഴിമതി എന്നിവ ഉൾ‍പ്പെടെ ഒട്ടേറെ കേസുകളിൽ‍ പ്രതിയാണ് ഖാലിദ.

അതേസമയം ഡിസംബറിൽ നടത്താനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു ഖാലിദ സിയയെ വിലക്കുകയാണു സർക്കാരിന്‍റെ ലക്ഷ്യമെന്നും ബി.എൻ.പി നേതാക്കൾ ആരോപിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed