ഷി­ വീ­ണ്ടും ചൈ­നീസ്‌ പ്രസി­ഡണ്ട്


ബെയ്ജിംഗ് : ഷി ജിൻപിംഗിനെ ചൈനയുടെ പ്രസിഡണ്ടായി ചൈനീസ് പാർലമെന്‍റ് വീണ്ടും തിരഞ്ഞെടുത്തു. അഞ്ച് വർഷം നീളുന്ന രണ്ടാമത്തെ കാലാവധിയിലേക്കാണ് തിരഞ്ഞെടുപ്പ്. ഷീയുടെ അടുത്ത അനുയായി വാംഗ്‌ ക്വിഷാനാണ് വൈസ്‌ പ്രസിഡണ്ട്. ഒരാഴ്ച മുന്പ് പാസാക്കിയ ഭരണഘടനാ ഭേദഗതി വഴി പ്രസിഡണ്ടിനും വൈസ് പ്രസിഡണ്ടിനും രണ്ട് ടേം എന്ന വ്യവസ്ഥ നീക്കിയിരുന്നു. അതനുസരിച്ചു ഷിക്ക് ആജീവനാന്തം പ്രസിഡണ്ടായി തുടരാം. 

2970 അംഗങ്ങളുള്ള പാർലമെന്റിലെ മുഴുവൻപേരും ഷിക്ക് അനുകൂലമായി വോട്ട് ചെയ്തു. ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിളിൽ നടന്ന ചടങ്ങിൽ പുതുക്കിയ ഭരണഘടനാപ്രകാരം ഷി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പീപ്പിൾ‍സ്‌ ലിബറേഷൻ ആർ‍മിയുടെ (പി.എൽ‍.എ) ഹൈ കമാൻ‍ഡായ സെൻ‍ട്രൽ‍ മിലിട്ടറി കമ്മിഷൻ ചെയർ‍മാനായും 64 വയസുകാരനായ ഷിയെ വീണ്ടും നിയോഗിച്ചു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന പാർട്ടി കോൺഗ്രസിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി ഷിയെ തിരഞ്ഞെടുത്തിരുന്നു. 

ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർ‍ട്ടിയുടെ സ്ഥാപകനും 1949 മുതൽ‍ 1976ൽ‍ മരണം വരെ ചൈന ഭരിച്ചിരുന്ന മാവോ സേതുങ്ങിനുശേഷം ആജീവനാന്ത പ്രസിഡണ്ടാകാനുള്ള സാധ്യത ലഭിക്കുന്ന ആദ്യ ചൈനീസ്‌ നേതാവാണ്‌ ഷി. 64 വയസുള്ള ഷി ഇന്ന് പുതിയ മന്ത്രിമാരെയും കേന്ദ്ര ബാങ്ക് ഗവർണറെയും പ്രഖ്യാപിക്കും. പ്രധാനമന്ത്രി ലി കെചിയാംഗിന് മാറ്റമുണ്ടാകില്ല. എന്നാൽ ഒട്ടുമിക്ക മന്ത്രിമാർക്കും മാറ്റം പ്രതീക്ഷിക്കാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed