എഫ്.ബി­.ഐ ഡെ­പ്യൂ­ട്ടി­ ഡയറക്ടർ ആൻ‍­ഡ്രൂ­ മക്കാ­ബെ­യെ­ പു­റത്താ­ക്കി­


വാഷിംഗ്ടൺ : വിരമിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ ഡെപ്യൂട്ടി ഡയറക്ടറായ ആൻ‍ഡ്രൂ മക്കാബെയെ പുറത്താക്കി. രഹസ്യവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തതിന്‍റെ പേരിലാണ് നടപടിയെന്ന് മക്കാബെയെ പുറത്താക്കാൻ ഉത്തരവിട്ട അറ്റോർണി ജനറൽ ജഫ് സെഷൻസ് അറിയിച്ചു. അമേരിക്കൻ പ്രസിഡണ്ട് തിര‍ഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെ കുറിച്ചുള്ള അന്വേഷണം മക്കാബെ വഴി തിരിച്ചുവിട്ടെന്നും അന്വേഷണത്തിന്റെ വിശദാംശങ്ങൾ‍ മാധ്യമപ്രവർ‍ത്തകർ‍ക്ക് ചോർ‍ത്തി നൽ‍കിയെന്നും ജഫ് സെഷൻസ് പറഞ്ഞു. മക്കാബെക്കെതിരായ ആരോപണങ്ങൾ‍ പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷമാണ് നടപടി. എഫ്.ബി.ഐയിലെ എല്ലാ ഉദ്യോഗസ്ഥരും വിശ്വാസ്യതയും സത്യസന്ധതയും കാത്തു സൂക്ഷിക്കണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജഫ് സെഷൻസ് പറഞ്ഞു. എന്നാൽ, പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കുന്നതിന്‍റെ ഭാഗമായിട്ടാണു നടപടിയെന്ന് മക്കാബെ തിരിച്ചടിച്ചു. 

ആഭ്യന്തര അന്വേഷണം നടത്തിയ ശേഷമാണ് മക്കാബെയെ പുറത്താക്കിയത്. എഫ്.ബി.ഐയിൽ‍ നിന്ന് മുഴുവൻ പെൻ‍ഷനോടെ വിരമിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽ‍ക്കേയാണ് മക്കാബെക്കെതിരായ നടപടി എന്നതും ശ്രദ്ധേയമാണ്. ജനാധിപത്യത്തിന്റെ സുവർ‍ണ ദിനമെന്ന് പ്രസിഡണ്ട് ഡോണൾ‍ഡ് ട്രംപ് ട്വിറ്ററിൽ‍ കുറിച്ചു. എഫ്.ബി.ഐ മുൻ ഡയറക്ടർ‍ ജെയിംസ് കോമിയെ പുറത്താക്കി ഒന്പത് മാസത്തിന്് ശേഷമാണ് മക്കാബെക്കെതിരായ നടപടി. പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ ആദ്യം കണ്ടെത്തിയവരിൽ ഒരാൾ മക്കാബെ ആണെന്ന് പറയപ്പെടുന്നു. പ്രതിപക്ഷമായ ഡെമോക്രാറ്റുകളോട് മക്കബെ പക്ഷപാതിത്വം കാണിക്കുന്നതായി ട്രംപ് ആരോപിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed