മല്യയെ­ കൈ­മാ­റൽ‍ : ലണ്ടനിൽ അന്തി­മ വാ­ദം തു­ടങ്ങി­


ലണ്ടൻ‍ : വായ്പ തിരിച്ചടക്കാതെ ബാങ്കുകളെ കബളിപ്പിച്ച് ലണ്ടനിലേക്ക് മുങ്ങിയ മദ്യരാജാവ്‌ വിജയ്‌ മല്യയെ കൈമാറണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഇന്ത്യയുടെ ഹർ‍ജിയിൽ‍ ലണ്ടനിലെ വെസ്റ്റ്‌ മിൻസ്റ്റർ‍ മജിസ്‌ട്രേറ്റ്‌ കോടതിയിൽ‍ അന്തിമ വാദം തുടങ്ങി. 

9,000 കോടി രൂപയുടെ വായ്‌പാത്തട്ടിപ്പ്‌, കള്ളപ്പണം വെളുപ്പിക്കൽ‍ തുടങ്ങിയ കേസുകളിൽ‍ പ്രതിയായ മല്യയെ (62) വിട്ടുകിട്ടണമെന്നാണ്‌ ഇന്ത്യയുടെ പ്രധാന ആവശ്യം. മല്യക്കെതിരെ സമർ‍പ്പിച്ചിരിക്കുന്ന ഹർ‍ജികളുടെ സാധുത ജഡ്‌ജി എമ്മ ആർ‍ത്‌ബത്‌നോട്ട്‌ പരിശോധിക്കും. ഈ മേയിൽ‍ അന്തിമ വിധിയുണ്ടാകുമെന്നുകരുതുന്നു. കഴിഞ്ഞ വർ‍ഷം ഏപ്രിലിൽ‍ സ്‌കോട്‌ലൻ‍ഡ്‌ യാഡ്‌ അറസ്റ്റ്‌ ചെയ്‌ത മല്യ അഞ്ചുകോടിയിലേറെ രൂപയുടെ ജാമ്യത്തിലാണു പുറത്തിറങ്ങിയത്‌.

You might also like

  • Lulu Exchange
  • Straight Forward

Most Viewed