ലൈംഗീകാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ജെനിഫർ ലോപ്പസ്
ന്യൂയോർക്ക് : താനും ലൈംഗീക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ഹോളിവുഡ് നടിയും ഗായികയുമായ ജെനിഫർ ലോപ്പസിന്‍റെ വെളിപ്പെടുത്തൽ. സിനിമ ജീവിതത്തിന്‍റെ ആദ്യകാലത്താണ് ദുരനുഭവമുണ്ടായത്. ഓഡിഷൻ എത്തിയ തന്നോട് സംവിധായകൻ മോശമായി പെരുമാറുകയായിരുന്നുവെന്നും നടി പറഞ്ഞു.
ഹാർപെർസ് ബസാർ മാഗസിനു അനുവദിച്ച അഭിമുഖത്തിലാണ് തനിക്കുണ്ടായ ദുരനുഭവം ജെനിഫർ പങ്കുവെച്ചത്. ഓഡിഷനു ചെന്നപ്പോൾ മാറിടം നഗ്നമാക്കാൻ സംവിധായകൻ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം കടുത്ത ഭാഷയിൽ നിരസിക്കുകയിരുന്നുവെന്നും ലോപസ് പറഞ്ഞു. എന്നാൽ സംവിധായകന്‍റെ പേര് വെളിപ്പെടുത്താൽ നടി തയാറായില്ല.
ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയ്ൻ ലൈംഗികാപവാദത്തിൽപ്പെട്ടതിനു പിന്നാലെ, പീഡനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എത്രത്തോളം ഗുരുതരമാണെന്ന് സമൂഹത്തെ ബോധവൽക്കരിക്കുന്ന ‘മീ ടൂ’ ക്യാന്പയിന്‍റെ ഭാഗമായി നിരവധി സ്ത്രീകൾ തങ്ങൾക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരുന്നു.

