ഫോർ പി­.എം ന്യൂസ് ‘ലെ­റ്റ്സ് ഗോ­ ഫോർ എ വാക്’ വാ­ക്കത്തോൺ ശ്രദ്ധേ­യമാ­യി­


മനാമ : ഫോർ പി.എം ന്യൂസും, ബ്ലഡ് ‍ഡൊണേഴ്സ് കേരളാ ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി ആസ്റ്റർ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ പരിപാടിയായ ലെറ്റ്സ് ഗോ ഫോർ എ വാക് എന്ന വാക്കത്തോൺ  ശ്രദ്ധേയമായി. ഇന്നലെ വൈകീട്ട് 4 മണി മുതൽ ആൻഡലസ് ഗാർഡനിൽ ആസ്റ്റർ മെഡിക്കൽ സെന്ററിലെ ആരോഗ്യ വിദഗ്ദ്ധരുടെ  നേതൃത്വത്തിലുള്ള  പ്രമേഹ, രക്ത സമ്മർദ നിർണ്ണയ മെഡിക്കൽ ക്യാന്പോടുകൂടിയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് പ്രമുഖ കരാട്ടെ പരിശീലകൻ  അബ്ദുള്ള അഹമ്മദിന്റെ ശിക്ഷണത്തിൽ കരാട്ടെ അഭ്യസിച്ച കുട്ടികളുടെ കാരാട്ടെ പ്രദർശനം നടന്നു.

സ്വയം സുരക്ഷ ഉറപ്പ് വരുത്താനും,  ആരോഗ്യ പരിരക്ഷയിലും കുട്ടികളുടെ കായിക ക്ഷമത വളർത്തിയെടുക്കാൻ   ആയോധന കലകൾക്ക് വലിയ പങ്കുണ്ട് എന്ന ആശയത്തെ മുൻനിർത്തി അരങ്ങേറിയ കരാട്ടെ പ്രദർശനം കുട്ടികളുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായിരുന്നു. തുടർന്ന്  അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഡോ. ബാബു രാമചന്ദ്രൻ, ആസ്റ്റർ മെഡിക്കൽ സെന്ററിലെ ഡോ. കിരൺ കുമാർ എന്നിവർ ജീവിതത്തിൽ അനുവർത്തിക്കേണ്ട ആരോഗ്യ ശീലങ്ങളെ കുറിച്ചും, ജീവിത ശൈലി രോഗങ്ങളെ തടയാൻ നടത്തം പോലുള്ള വ്യായാമങ്ങളുടെ ആവശ്യകതയെ കുറിച്ചും വിശദീകരിച്ചു. 

ഗൾഫ് മേഖലയിലെ നിലവിലെ പ്രതികൂല സാഹചര്യത്തിൽ മാനസിക സമ്മർദം കുറയ്ക്കാനും, അതുമൂലം ഉണ്ടാകുന്ന ഹൃദയാഘാതങ്ങൾ പോലെയുള്ള അപകടങ്ങളെ  ചെറുക്കാനും നടത്തം പോലുള്ള ആരോഗ്യ ശീലങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് ഫോർ പി.എം ന്യൂസ് മാനേജിംഗ് ഡയറക്ടർ പ്രദീപ് പുറവങ്കര ഓർമ്മിപ്പിച്ചു. സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ഫോർ പി.എം ന്യൂസ് വഹിക്കുന്ന പങ്കിനെ സാമൂഹ്യ പ്രവർത്തകൻ കെ.ടി സലിം പ്രശംസിച്ചു. ഫോർ പി.എം ന്യൂസ് ചീഫ് എഡിറ്റർ പി. ഉണ്ണികൃഷ്ണൻ, ബ്ലഡ് ഡോണേഴ്്‍സ് കേരള പ്രവർ‍ത്തകരായ എടത്തോടി ഭാസ്കരൻ‍, ഗംഗൻ‍ തൃക്കരിപ്പൂർ, റോജി ജോൺ‍ എന്നിവർ ആശംസകൾ നേർന്നു. ആൻഡലസ് ഗാർഡനിലെ നടപ്പാതയിലൂടെ 5 കിലോമീറ്റർ ദൂരമാണ് പരിപാടിയുടെ ഭാഗമായി പങ്കെടുത്തവർ നടന്നത്. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേർ നടത്തത്തിൽ പങ്കെടുത്തു. യാക്കൂബി ഇന്റർനാഷ്ണൽ, ഓൺലൈൻ മണി ട്രാൻ‍സ്‌ഫർ സൗകര്യം നൽ‍കുന്ന ബിക്കോയുടെ റെമിറ്റ്സ് നൗ മണിട്രാൻസ്‌ഫർ എന്നിവരും പരിപാടിയുമായി സഹകരിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed