ഹൈ​­​ക്ക​മ്മീ​­​ഷ​ണ​റെ­ ഇ​ന്ത്യ​യി​­​ലേ​­​ക്ക് തി​­​രി​­​ച്ച​യ​ക്കി​­​ല്ലെ​­​ന്ന് പാ​­​കി​­​സ്ഥാ​­​ൻ


ലാഹോർ : ഇന്ത്യ - പാകിസ്ഥാൻ നയതന്ത്ര ബന്ധത്തിൽ പ്രതിസന്ധികൾ പുകയുന്നു. നയതന്ത്ര പ്രതിനിധികളെ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് തിരിച്ചുവിളിച്ച ഹൈക്കമ്മിഷണർ സൊഹെയ്ൽ മഹമ്മൂദിനെ ഇന്ത്യയിലേക്ക് തിരിച്ചയ്ക്കില്ലെന്ന് പാകിസ്ഥാൻ. ഇന്ത്യയുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ അവസാനിച്ച ശേഷം ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് വിട്ടാൽ മതിയെന്നാണ് പാകിസ്ഥാന്റെ തീരുമാനം. 

ഡൽഹിയിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യയിലെ ഹൈക്കമ്മിഷണർ സൊഹെയ്ൽ മഹമ്മൂദിനെയും സംഘത്തെയും തിരിച്ച് വിളിച്ചത്. ഇരു രാജ്യങ്ങളിലേയും നയതന്ത്ര ഉദ്യോഗസ്ഥർ പീഡിപ്പിക്കപ്പെടുന്നതായി കാണിച്ച് ഇന്ത്യയും പാകിസ്ഥാനും ദിവസങ്ങൾ മുന്പ് പരസ്പരം പരാതി നൽകിയിരുന്നു. മാനസികമായി നേരിടുന്ന പീഡനങ്ങൾ കാരണം ഉദ്യോഗസ്ഥർക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ ഡൽഹിയിൽ ഒപ്പം താമസിപ്പിക്കാൻ കഴിയുന്നില്ലെന്നാണ് പാകിസ്ഥാന്റെ ആരോപണം. അടുത്തിടെ ഇന്ത്യയിലെ പാക് ഡെപ്യൂട്ടി കമ്മിഷണറുടെ കാറിനെ ഒരുസംഘം ആൾക്കാർ പിന്തുടരുകയും ഡ്രൈവറെ അധിക്ഷേപിക്കുകയും ചെയ്തതായും പാകിസ്ഥാൻ ആരോപിച്ചിരുന്നു.

എന്നാൽ, പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പാക് ഹൈക്കമ്മിഷണറെ തിരികെ വിളിപ്പിച്ചതല്ലെന്നും ചർച്ചയ്ക്കായി പാക് സർക്കാർ വിളിപ്പിച്ചതാണെന്നും പ്രതികരിച്ചിരുന്നു. സ്വാഭാവിക നടപടിയാണിതെന്നാണ് വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇന്ത്യൻ സർക്കാരും ഇത്തരത്തിൽ നടപടി സ്വീകരിക്കാറുണ്ട്. ഇസ്ലമാബാദിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരേ പീഡനങ്ങളുണ്ടെന്നും ഇക്കാര്യം സമയാസമയങ്ങളിൽ വ്യവസ്ഥാപിത മാർഗങ്ങളിലൂടെ ധരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed