പു­തി­യ ബാ­റു­കൾ അനു­വദി­ക്കി­ല്ല : തു­റക്കു­ന്നത് അടച്ചു­ പൂ­ട്ടി­യ ബാ­റു­കളെ­ന്ന് എക്സൈസ് മന്ത്രി­


തിരുവനന്തപുരം : സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകൾ‍ മാത്രമേ തുറക്കുകയുള്ളുവെന്നും നിലവിൽ‍ പുതിയ ബാറുകൾ‍ അനുവദിക്കില്ലെന്നും എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. മദ്യനയത്തിന്റെ ഭാഗമായി അടച്ചു പൂട്ടിയ ബാറുകൾ‍ തുറക്കുമെന്നും എന്നാൽ‍ മദ്യവില കൂട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിലനിൽ‍ക്കുന്ന നികുതി ഘടനയിൽ‍ വരുത്തിയ മാറ്റം തുടരുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 10,000 പേരിൽ കൂടുതൽ അധിവസിക്കുന്ന പഞ്ചായത്തുകളെ നഗര മേഖലകളാക്കി കണക്കാക്കി പൂട്ടിയ മദ്യശാലകൾ തുറക്കാൻ എക്സൈസ് വകുപ്പ് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. വിനോദ സഞ്ചാര മേഖലകളായി ടൂറിസം വകുപ്പോ മറ്റേതെങ്കിലും വകുപ്പോ വിജ്ഞാപനം ചെയ്തിട്ടുള്ള പ്രദേശങ്ങളെയും നഗരമേഖലകളായി കണക്കാക്കി മദ്യശാല തുറക്കാമെന്നും എക്സൈസ് വകുപ്പിന്‍റെ മാർഗ നിർദേശങ്ങളിൽ പറയുന്നു.

അതേസമയം സംസ്ഥാന സർ‍ക്കാരിന്റെ മദ്യനയത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ക്രിസ്തീയ സഭകൾ. ചെങ്ങന്നൂരിലെ ജനവിധി സർ‍ക്കാരിന് എതിരാകാൻ ഇടയാക്കുമെന്ന് താമരശേരി രൂപതാ ബിഷപ്പ് മാർ‍ റിമിജിയോസ് ഇഞ്ചനാനി പറഞ്ഞു. ഓഖി ദുരന്തത്തിന് തുല്യമാണ് സർക്കാരിന്റെ മദ്യ നയമെന്നും ഇത് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വ്യക്തമാക്കി.

എന്നാൽ ക്രിസ്തീയ സഭകളുടെ ഭീഷണി സർക്കാരിനെ ഭയപ്പെടുത്തുന്നില്ലെന്നും പഞ്ചായത്തുകൾ തോറും ബാറുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി എ.കെ ബാലൻ പ്രതികരിച്ചു. അതേസമയം, സഭയുടെ നിലപാടിനെ വെല്ലുവിളിച്ച് സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദൻ ചാനൽ‍ ചർ‍ച്ചയിൽ‍ സംസാരിച്ചു. സഭയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. ചെങ്ങന്നൂരിൽ‍ കാണാം. മദ്യപിച്ചെത്തുന്നവരെ അരമനകളിലും പള്ളിയിലും കയറ്റില്ലെന്നു പറയാൻ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed