ഇന്റലി­ജൻ‌­സ് ഏജൻ­സി­യിൽ നി­ന്ന് കോ­ടി­കൾ കൈ­പ്പറ്റി­യെ­ന്ന് ദക്ഷി­ണ കൊ­റി­യ മുൻ പ്രസി­ഡണ്ട്


സോൾ : ദക്ഷിണ കൊറിയൻ മുൻ പ്രസിഡണ്ട് ലീ മ്യൂങ് ബക്കിനെ കോടികളുടെ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ 21 മണിക്കൂർ ചോദ്യം ചെയ്തു. ആരോപണങ്ങൾ പലതും നിഷേധിച്ച ലീ, രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസി നാഷനൽ ഇന്റലിജൻസ് സർവീസിൽ (എൻ.ഐ.എസ്) നിന്ന് ഒരു ലക്ഷം ഡോളർ (106 കോടി വോൺ) അനധികൃതമായി കൈപ്പറ്റിയതായി സമ്മതിച്ചു.

2008–13 വരെ ഭരണത്തിലിരുന്ന ലീ മ്യൂങ് ബക്കിനെതിരെ ഒട്ടേറെ അഴിമതി ആരോപണങ്ങളുണ്ട്. നികുതി കേസിൽ സാംസംഗ് ഗ്രൂപ്പ് തലവനെ സഹായിക്കുന്നതിനായി കോടികൾ കൈപ്പറ്റിയതും പ്രമുഖ ബാങ്കിന്റെ സി.ഇ.ഒ പദവിക്കായി 220 കോടി വോൺ കൈക്കൂലി വാങ്ങിയതും ഇതിൽപെടുന്നു. ബിനാമി പേരിൽ സ്ഥാപനങ്ങൾ നടത്തിയതായും ആരോപണമുണ്ട്. ഇവയെല്ലാം രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങൾ മാത്രമാണെന്നാണ് ലീയുടെ വാദം. 

എൻ.ഐ.എസിൽ നിന്നു ലഭിച്ച പണം 2011ൽ അമേരിക്കൻ സന്ദർശനവേളയിൽ ലീ മ്യൂങ് ബക്കിന്റെ ഭാര്യയ്ക്ക് കൈമാറിയതായി അദ്ദേഹത്തിന്റെ സഹായി തന്നെ വെളിപ്പെടുത്തിയിരുന്നു. 

ദക്ഷിണ കൊറിയയിലെ മുൻ പ്രസിഡണ്ടുമാർ കൈക്കൂലി, അഴിമതി ആരോപണം എന്നീ കേസുകളിൽ ക്രിമിനൽ നടപടി നേരിടുന്നതാണു സമീപകാല രാഷ്ട്രീയ സ്ഥിതി. മുൻ വനിതാ പ്രസിഡണ്ട് പാർക് ഗ്യൂൻ ഹൈയ്ക്കു പിന്നാലെ ലീ മ്യൂങ് ബക് കൂടി ഈ നിരയിൽ വന്നതോടെ ജീവിച്ചിരിക്കുന്ന നാല് മുൻ പ്രസിഡണ്ടുമാരും ക്രിമിനൽ കേസ് പ്രതികളായി. മുൻ പ്രസിഡണ്ട് റോ മൂ ഹ്യൂൺ അഴിമതിക്കേസിനെത്തുടർന്നു 2009ൽ ജീവനൊടുക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed