നി­­­ലപാ­­­ടു­­­കളി­­­ലു­­­റച്ച്‌ റെ­­­ക്സ് ടി​​­​​­​​­​​ല്ലേ​​­​​­​​­​​ർ‍​​­­സൺ


വാഷിംഗ്ടൺ : േസ്റ്ററ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പുറത്താക്കിയെങ്കിലും തന്റെ നിലപാടുകളിലുറച്ച്‌ റെക്സ് ടില്ലേർ‍സൺ‍. തന്റെ പ്രധാന വിമർശകരിൽ ഒരാളായ ടില്ലേർ‍സനെ കഴിഞ്ഞ ദിവസമാണ് ട്രംപ് പുറത്താക്കിയത്. ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് ടില്ലേർ‍സനെ പുറത്താക്കി പോംപിയോയെ പുതിയ േസ്റ്ററ്റ് സെക്രട്ടറിയായി നിയമിക്കുന്ന കാര്യം ഡോണൾ‍ഡ് ട്രംപ് അറിയിച്ചത്.

അഭിപ്രായ ഭിന്നതകളെ തുടർ‍ന്നാണ് പുറത്താക്കപ്പെട്ടങ്കിലും ഉത്തരകൊറിയൻ വിഷയത്തിലടക്കം താൻ സ്വീകരിച്ച നിലപാടുകൾ‍ ശരിയാണെന്ന് താനിപ്പോഴും വിശ്വസിക്കുന്നുവെന്ന് തന്‍റെ വിടവാങ്ങൽ‍ പ്രസംഗത്തിൽ‍ ടില്ലേർ‍സൺ പറഞ്ഞു. അമേരിക്കൻ ആഭ്യന്തര പ്രതിരോധ വകുപ്പുകൾ‍ മികച്ച പ്രവർ‍ത്തനമാണ് കാഴ്ച വെയ്ക്കുന്നതെന്നു പറഞ്ഞ ടില്ലേർ‍സൺ ചുമതലകൾ‍ ഡെപ്യൂട്ടി സെക്രട്ടറിക്ക് ഇതിനോടകം കൈമാറിയതായും അറിയിച്ചു. ഒപ്പം ജോലി ചെയ്തവർ‍ക്കെല്ലാം നന്ദി അറിയിച്ചാണ് ടില്ലേർ‍സൺ‍ തന്‍റെ വിടവാങ്ങൽ‍ പ്രസംഗം അവസാനിപ്പിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed