അഞ്ച് വയസ്സുകാരനെ തട്ടിയെടുത്ത് പണം ആവശ്യപ്പെട്ട ഐ.എ.എസ് ഉദ്യോഗാർത്ഥി അറസറ്റിൽ
ന്യൂഡൽഹി: അഞ്ച് വയസുകാരനായ കുട്ടിയെ തട്ടിയെടുത്ത് പണം ആവശ്യപ്പെട്ട ഐ.എ.എസ് ഉദ്യോഗാർത്ഥി അറസറ്റിൽ. ബോളിവുഡ് സിനിമകളിൽ നിന്ന് ആവേശം ഉൾക്കൊണ്ടാണ് 27കാരനായ ആസിഫ് അലി കിഡനാപ്പിംഗിന് ഇറങ്ങിയത്. എം.ടെക്ക് ബിരുദധാരിയായ തനിക്ക് സർക്കാർ ജോലിവാഗദാനം ചെയത് ഒരാൾ കബളിപ്പിക്കുകയായിരുന്നെന്ന് ആസിഫ് പോലീസിനോട് പറഞ്ഞു.
അഞ്ച് ലക്ഷം രൂപ തന്റെ കൈയിൽ നിന്നും വാങ്ങിയ ശേഷം ഇയാൾ മുങ്ങുകയായിരുന്നെന്നും, ഇതേ തുടർന്നുണ്ടായ കടം വീട്ടാനാണ് തനിക്ക് ഈ വഴി സ്വീകരിക്കേണ്ടി വന്നതെന്നും പോലീസിന് മുന്നിൽ ആസിഫ് കുറ്റസമ്മതം നടത്തി.
ഡൽഹിയിലെ ഭജനാപുരയിൽ നിന്നുമാണ് ഇയാൾ കുട്ടിയെ തട്ടിയെടുത്തത്. കുട്ടി സുരക്ഷിതനാണെന്ന് പോലീസ് അറിയിച്ചു.

