പ്രതി­­­രോ­­­ധമേ­­­ഖലയ്ക്കു­­­ള്ള ചൈ­­­നയു­­­ടെ­­­ വി­­­ഹി­­­തം ഇന്ത്യയു­­­ടേ­­­തി­­­നെ­­­ക്കാൾ‍ മൂ­­­ന്നി­­­രട്ടി­­­


ബെയ്ജിംഗ് : ചൈനയുടെ ബജറ്റിൽ വൻ വർദ്ധന. പ്രതിരോധ മേഖലയ്ക്കുള്ള വിഹിതത്തിൽ 8.1 ശതമാനം വർദ്ധനവാണ് ചൈന വരുത്തിയിരിക്കുന്നത്.  കഴിഞ്ഞ മൂന്നു വർഷം ചെലവിട്ടതിനേക്കാൾ കൂടുതലാണിത്. നടപ്പുസാന്പത്തിക വർഷം 175 ബില്യൺ (17,500 കോടി) അമേരിക്കൻ ഡോളറാണ് പ്രതിരോധ മേഖലയ്ക്കായി ചൈന നീക്കിവച്ചിരിക്കുന്നത്. ഇന്ത്യ പ്രതിരോധ മേഖലയ്ക്കായി നീക്കിവച്ചിരിക്കുന്നതിന്റെ മൂന്നിരട്ടിയാണിതെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം തുക പ്രതിരോധ മേഖലയ്ക്കായി ചെലവഴിക്കുന്ന രാജ്യം ചൈനയാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ജി.ഡി.പിയിലും ദേശീയ സാന്പത്തിക ഉപഭോഗത്തിലും ഉണ്ടായ വർദ്ധനയുടെ പ്രതിഫലനമാണ് ബജറ്റിൽ പ്രതിരോധ മേഖലയ്ക്കായി നീക്കി വച്ച തുകയിൽ പ്രതിഫലിച്ചിരിക്കുന്നതെന്ന് ചൈനീസ് ഔദ്യോഗികവക്താവ് സാങ് യെസൂയി പറഞ്ഞു.

പുതുതായി രണ്ടു വിമാനവാഹിനിക്കപ്പലുകൾ നിർമിക്കുന്നതിനു പുറമെ, അത്യാധുനിക പോർവിമാനങ്ങൾ വാങ്ങുക കൂടി ചെയ്യുന്നതിനാലാണു ചൈനയുടെ ബജറ്റ് ഇത്രയും വർദ്ധിച്ചതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ചൈന പ്രതിരോധ മേഖലയ്ക്കായി വൻതുക നീക്കിവച്ചതിനെ ഗൗരവത്തോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്. കഴിഞ്ഞ മാസം അവതരിപ്പിച്ച ബജറ്റിൽ ഇന്ത്യ പ്രതിരോധ മേഖലയ്ക്കായി നീക്കിവച്ചിരിക്കുന്നത് 46 ബില്യൺ യു.എസ് ഡോളർ മാത്രമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed