ഓസ്‌കർ: ദി­ ഷെ­യ്പ്പ് ഒാഫ് വാ­ട്ടർ മി­കച്ച ചി­ത്രം


ഗാരി ഓൾഡ്‌മാൻ നടൻ, ഫ്രാൻസിസ് മക്‌ഡോർമണ്ട് നടി

ലോസ്ആഞ്ചലസ് : 90−ാം ഓസ്‌കർ‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഈ വർ‍ഷത്തെ മികച്ച ചിത്രമായി മെക്‌സിക്കൻ‍ ചിത്രമായ ‘ദി ഷെയ്പ്പ് ഓഫ് വാട്ടർ‍’ തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രം സംവിധാനം ചെയ്ത ഗില്ലർ‍മോ ദെൽ‍ ടോറോയെ മികച്ച സംവിധായകനായും തിരഞ്ഞടുത്തു. നാല് പുരസ്‌കാരങ്ങളാണ് ഈ ചിത്രം സ്വന്തമാക്കിയത്. 

ഗാരി ഓൾ‍ഡ്മാൻ‍ ആണ് മികച്ച നടൻ. ‘ഡാർ‍ക്കസറ്റ് അവർ‍’ എന്ന ചിത്രത്തിലെ പ്രകടനമാണ് പുരസ്‌കാരത്തിന് അദ്ദേഹത്തെ അർ‍ഹനാക്കിയത്. ഫ്രാൻ‍സിസ് മക്ഡർ‍മാൻഡ് ആണ് മികച്ച നടി (ചിത്രം: ത്രീ ബിൽ‍ ബോർ‍ഡ്‌സ്). സാം റോക്‌വെല്ലാണ് മികച്ച സഹനടൻ. സഹനടിക്കുള്ള പുരസ്‌കാരം ആലിസൻ ജാനിക്കാണ്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഗെറ്റ് ഔട്ട് എന്ന ചിത്രത്തിന്‍റെ രചന നിർവ്‍വഹിച്ച ജോർ‍ദാൻ പീലെ നേടി. ഓസ്‌കർ അവാർഡ് നേടുന്ന ആദ്യ ആഫ്രിക്കൻ− അമേരിക്കനാണ് പീലെ. അന്തരിച്ച ബോളിവുഡ് താരങ്ങളായ ശ്രീദേവിയേയും ശശി കപൂറിനേയും ഡോൽബി തിയറ്ററിൽ നടന്ന ചടങ്ങിൽ അനുസ്മരിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed