ടിബറ്റിലെ ബുദ്ധമത ക്ഷേത്രത്തിൽ തീപ്പിടുത്തം
ടിബറ്റ് : ടിബറ്റിലെ ലാസയിൽ ജോംഗ്ഹാംഗ് ബുദ്ധമത ക്ഷേത്രത്തിൽ തീപ്പിടുത്തം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ക്ഷേത്രത്തിന്‍റെ മേൽക്കൂരയിലാണ് തീപ്പിടിത്തമുണ്ടായത്. ആയിരത്തിലധികം വർഷം പഴക്കമുള്ള ജോംഗ്ഹാംഗ് ബുദ്ധമത ക്ഷേത്രം യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റ് പട്ടികയിൽ പെടുന്നവയാണ്. തീപ്പിടുത്തതെത്തുടർന്ന് അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തി തീയണച്ചു. തീപ്പിടുത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.
അതേസമയം, തീപ്പിടിത്തത്തെക്കുറിച്ചുള്ള ഫോട്ടോകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നത് ചൈന ബ്ലോക്ക് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

