കെൽവിൻ ചുഴലിക്കാറ്റ് : ഓസ്ട്രേലിയയിൽ ജാഗ്രതാ നിർദ്ദേശം


സിഡ്നി : പശ്ചിമ ഓസ്ട്രേലിയയിൽ കെൽവിൻ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്നലെ പുലർച്ചെ വീശിയടിക്കാൻ തുടങ്ങിയത്. 165 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. ഇതേ തുടർന്ന് പിൽബറ മേഖലയിലുള്ളവർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് അധികൃതർ  മുന്നറിയിപ്പ് നൽകി. പിൽബറയിലും കിംബറയിലും ചില റോഡുകൾ അടച്ചു. കാറ്റഗറി രണ്ടിൽ പെടുന്ന കാറ്റാണ് തീരത്ത് വീശിയതെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed