കിം ജോംഗ് ഉന്നിനെതിരെ ദക്ഷിണ കൊറിയയിൽ പ്രതിഷേധം
സോൾ : ഇരു കൊറിയകളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് അടുത്ത മാസം നടക്കുന്ന ശീതകാല ഒളിന്പിക്സിലൂടെ പരിഹാരമാകുമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടി. ഇരുരാജ്യങ്ങളുമായുള്ള നയതന്ത്ര ചർച്ചയ്ക്ക് തുടക്കമിട്ടു കൊണ്ട് ശീതകാല ഒളിന്പിക്സിനുള്ള ഫ്ളാഗ് മാർച്ചിൽ ഇരുരാജ്യങ്ങളും അണിചേരുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ഒളിന്പിക്സ് നയതന്ത്രത്തിനെതിരെ ദക്ഷിണ കൊറിയയിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. ദക്ഷിണ കൊറിയ സന്ദർശിക്കുന്ന ഉത്തര കൊറിയൻ പ്രതിനിധികൾക്കാണ് പ്രതിഷേധം നേരിട്ടത്. തിങ്കളാഴ്ച രാവിലെ ഉന്നിന്റെ വലിയ ചിത്രങ്ങൾ കത്തിച്ചായിരുന്നു ഇവർ പ്രതിഷേധം നടത്തിയത്. ഉത്തര കൊറിയയുടെ മത്സരങ്ങൾ നിശ്ചയിച്ചിട്ടുള്ള വേദികളിലായിരുന്നു സംഘത്തിന്റെ സന്ദർശനം. യാത്രയ്ക്കിടയിൽ ഇരുന്നൂറോളം ആക്ടിവിസ്റ്റുകളുടെ റാലികളാണ് ഇവരെ സ്വീകരിച്ചത്. കിം ജോംഗ് ഉന്നിനെ തങ്ങൾ എതിർക്കുന്നു എന്നായിരുന്നു റാലിയിലെ മുദ്രാവാക്യം
ശീതകാല ഒളിന്പിക്സിനുള്ള ഫ്ളാഗ് മാർച്ചിൽ ദക്ഷിണ കൊറിയുടെയും ഉത്തര കൊറിയയുടെയും അത്ലറ്റിക്കുകൾ ഒരുമിച്ച് അണിചേരാനും ഒളിന്പിക്സിനുള്ള ഐസ് ഹോക്കി മത്സരത്തിനായി ഇരുരാജ്യങ്ങളുടെയും മത്സരാർത്ഥികളെ ഏകോപിപ്പിച്ച് ഒരു ടീമായി അയക്കാനും നേരത്തെ തീരുമാനിച്ചിരുന്നു.

