സ​ന്തോ​ഷ് ട്രോ​­​ഫി­ : കേ​­​ര​ളം ഫൈ­നൽ റൗ­ണ്ടി­ൽ


ബെംഗളൂരു : സന്തോഷ് ട്രോഫി ഫുട്ബോളിൽ‍ കേരളം ഫൈനൽ‍ റൗണ്ടിൽ‍. ഇന്നലെ ബി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ‍ തമിഴ്നാടിനെ സമനിലയിൽ‍ കുരുക്കിയാണ് കേരളം ഫൈനൽ‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ബംഗളുരുവിലെ കർ‍ണാടക ഫുട്‌ബോൾ‍ അസോസിയേഷൻ സ്‌റ്റേഡിയത്തിൽ‍ നടന്ന മത്സരത്തിൽ‍ ഇരു ടീമുകളും ഗോൾ‍ സ്‌കോർ‍ ചെയ്യാതെ പോയിന്റ്‌ പങ്കിട്ടു പിരിയുകയായിരുന്നു. ഇതോടെ ആദ്യ മത്സരത്തിൽ‍ ആന്ധ്രാ പ്രദേശിനെ എതിരില്ലാത്ത ഏഴ് ഗോളുകൾ‍ക്കു തോൽപ്‍പിച്ചതിന്റെ കരുത്തിൽ‍ കേരളം ഫൈനൽ‍ റൗണ്ടിലേക്ക് മുന്നേറുകയായിരുന്നു. 

മാർ‍ച്ചിലാണ്‌ ഫൈനൽ‍ റൗണ്ട്‌ മത്സരങ്ങൾ‍ അരേങ്ങറുക. വേദി ഇതുവരെ തീരുമാനമായിട്ടില്ല. ഫൈനൽ‍ റൗണ്ടിന്‌ ആതിഥ്യം വഹിക്കാൻ കർ‍ണാടകയും ബംഗാൾ‍ ഫുട്‌ബോൾ‍ അസോസിയേഷനും താൽ‍പ്പര്യം അറിയിച്ചിട്ടുണ്ട്‌.

You might also like

  • Lulu Exchange
  • Straight Forward

Most Viewed