ട്രംപി­ന്റെ­ നീ­ക്കത്തി­നു­ പി­ന്നിൽ ഇന്ത്യയെ­ന്ന് ഹാ­ഫിസ് സയി­ദ്


ഇസ്ലാമാബാദ് : പാകിസ്ഥാനുള്ള സാന്പത്തിക സഹായം നിർത്തലാക്കിയ ട്രംപിന്റെ നീക്കത്തിനു പിന്നിൽ ഇന്ത്യയുടെ ഇടപെടലാണെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകര സംഘടനയായ ജമാഅത്തു ദവയുടെ തലവനുമായ ഹാഫിസ് സയീദ് ആരോപിച്ചു. ഇന്ത്യയുടെ അനധികൃത ഇടപെടൽ മൂലമാണ് സഖ്യകക്ഷിയായ പാകിസ്ഥാനെതിരെ അമേരിക്ക തിരിഞ്ഞതെന്നും സയീദ് ആരോപിച്ചു.

അതേസമയം, ധനസഹായം നിറുത്തലാക്കാനുള്ള അമേരിക്കയുടെ തീരുമാനം, ഭീകരതയുടെ ഇരകളാണെന്ന് സ്വയം വാദിക്കുകയും മറുവശത്ത് ഭീകരർക്ക് സുരക്ഷിത താവളം ഒരുക്കുകയും ചെയ്യുന്ന പാകിസ്ഥാന് കനത്ത തിരിച്ചടിയാണെന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്. ഒപ്പം അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇന്ത്യയുടെ നിലപാടുകളുടെ വിജയം കൂടിയാണ് ട്രംപിന്റെ പ്രഖ്യാപനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed