മമ്മൂ­ട്ടി­യുടെ തമിഴ് ചി­ത്രം പേ­രൻ­ന്പ് അന്താ­രാ­ഷ്ട്ര ചലചി­ത്രമേ­ളയി­ലേ­ക്ക്


ശ്രീ­ രാ­ജലക്ഷി­ ഫി­ലിംസി­ന്റെ­ ബാ­നറിൽ‍ മമ്മൂ­ട്ടി­യെ­ നാ­യകനാ­ക്കി­ റാം സംവി­ധാ­നം ചെ­യ്ത തമിഴ് ചലച്ചി­ത്രം ‘പേ­രൻന്പ’് റോ­ട്ടർ‍­ഡാം ചലച്ചി­ത്ര മേ­ളയി­ലേ­ക്ക്. ജനു­വരി­ 24 മു­തൽ‍ ഫെ­ബ്രവരി­ നാ­ല്­ വരെ­ നടക്കു­ന്ന മേ­ളയു­ടെ­ നാ­ൽ‍­പ്പത്തി­യേഴാം പതി­പ്പിൽ ചി­ത്രം പ്രദർ‍­ശി­പ്പി­ക്കു­മെ­ന്ന് ഒരു­ പ്രമു­ഖ മാ­ധ്യമം റി­പ്പോ­ർ­ട്ട് ചെ­യ്തു­. എന്നാൽ ഇത് സംബന്ധി­ച്ച് ഒദ്യോ­ഗി­ക വി­വരങ്ങളൊ­ന്നും ലഭി­ച്ചി­ട്ടി­ല്ല. ‍ ‘ഡീ­പ്പ് ഫോ­ക്കസ്’, ‘പേ­ർ‍­സ്‌പെ­ക്റ്റി­വ്‌സ്’ ബ്രൈ­റ്റ് ഫ്യൂ­ച്ചർ‍­’, ‘വോ­യി­സസ്’, എന്നി­ങ്ങനെ­ നാ­ല് കാ­റ്റഗറി­കളു­ള്ള മേ­ളയിൽ‍ ഏത് വി­ഭാ­ഗത്തി­ലേ­ക്കാണ് ചിത്രം തി­രഞ്ഞെ­ടു­ക്കപ്പെ­ട്ടതെ­ന്ന് വ്യക്തമല്ല. ദേ­ശീ­യപു­രസ്‌ക്കാ­ര ജേ­താ­വാ­യ റാം ആൻഡ്രി­യയെ­ നാ­യി­കയാ­ക്കി­ സംവി­ധാ­നം ചെ­യ്ത ‘തരമണി­’ എന്ന ചി­ത്രത്തിന് ശേ­ഷം സംവി­ധാ­നം ചെ­യ്ത പടമാണ് പേ­രൻ‍ന്പ്. വി­ദേ­ശത്ത ടാ­ക്‌സി­ ഡ്രൈ­വറാ­യി­ ജോ­ലി­ ചെ­യ്യു­ന്ന ആ­ളാ­യാണ് മമ്മൂ­ട്ടി­ ചി­ത്രത്തിൽ‍ അഭി­നയി­ക്കു­ന്നത്. ചി­ത്രത്തിൽ‍ തമിഴ് നടി­ അഞ്ജലി­, മലയാ­ളി­യാ­യ അഞ്ജലി­ അമീർ‍, സാ­ധന, സമു­ദ്രകനി­ എന്നി­വർ‍ പ്രധാ­ന വേ­ഷങ്ങളിൽ‍ അഭി­നയി­ക്കു­ന്നു­. ചി­ത്രം മലയാ­ളത്തി­ലും തമി­ഴി­ലും ഒരേ­ സമയം റി­ലീസ് ചെ­യ്യും. മലയാ­ളത്തി­ലെ­ പേര് ഇതു­വരെ­ തീ­രു­മാ­നി­ച്ചി­ട്ടി­ല്ല. ചി­ത്രം ഉടൻ തി­യേ­റ്ററു­കളിലെ­ത്തും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed