നാലു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ കൗമാരക്കാരൻ അറസ്റ്റിൽ
ന്യൂജഴ്സി: മാതാപിതാക്കളെയും സഹോദരിയുമുൾപ്പെടെ നാലു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ന്യൂജഴ്‌സിയിലാണ് പതിനാറുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മരണം നടന്ന വീട്ടിൽ നിന്ന് തന്നെയാണ് കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തതിരിക്കുന്നത്. ഇയാളുടെ പേരു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. സംഭവത്തിൽ പോലീസ് ഊർജിതമായ അന്വേഷണം തുടരുകയാണ്.

