ബഹ്റൈനിൽ പുതുവർഷത്തിന്റെ ആദ്യ മൂന്നു മണിക്കൂറിൽ ജനിച്ചത് മൂന്ന് കുഞ്ഞുങ്ങൾ
മനാമ : ബഹ്റൈനിൽ മൂന്ന് നവജാതശിശുക്കൾ പുതുവർഷത്തിന്റെ ആദ്യ മൂന്നു മണിക്കൂറിനുള്ളിൽ ജനിച്ചതായി രജിസ്റ്റർ ചെയ്യപ്പെട്ടു. ഉം ആൽ ഹസ്സാമിൽ താമസിക്കുന്ന ഒരു ഇന്ത്യൻ കുടുംബത്തിന് ജനിച്ച പെൺകുഞ്ഞാണ് ഈ വർഷം ആദ്യം ജനിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ 12:39 am നാണ് കുട്ടി ജനിച്ചത്, 3.8 KG ആണ് ഭാരം, കുട്ടിയുടെ അമ്മ ഉമാ ചാനെൽ. രണ്ടാമത്തെയും മൂന്നാമത്തെയും കുഞ്ഞുങ്ങൾ ജനിച്ചത് ജിദാഫ്സ് മെറ്റേണിറ്റി ഹോസ്പിറ്റലിലായിരുന്നു. രണ്ട് കുട്ടികളും ബഹ്റൈൻ കുടുംബങ്ങളിലേതാണ്, 1:50 am നും 2:50 am നും ആണ് ഇവർ ജനിച്ചത്. തൂക്കം 3.1 KG, 3.7 KG എന്നിങ്ങനെയാണ്. രണ്ടാം കുഞ്ഞിന്റെ അമ്മ ഹമദ് ടൗണിലെ സൈനാബ് അബ്ദുള്ളയാണ്. അൽ ദായ് ഗ്രാമത്തിലെ സൈനാബ് ജാഫർ ആണ് മൂന്നാമത്തെ കുഞ്ഞിന്റെ അമ്മ.

