പുതിയ ആഴക്കടൽ നിരീക്ഷണ സംവിധാനവുമായി ചൈന
ബെയ്ജിംഗ് : മുങ്ങിക്കപ്പലുകൾക്ക് കൂടുതൽ സുരക്ഷയൊരുക്കുന്ന ആഴക്കടൽ നിരീക്ഷണ സംവിധാനവുമായി ചൈന. കൊറിയൻ ഉപഭൂഖണ്ധം മുതൽ ആഫ്രിക്കയുടെ കിഴക്കൻ തീരം വരെയുള്ള മാരിടൈം സിൽക്ക് റോഡിലുടനീളം ചൈനയുടെ താൽപര്യങ്ങൾക്ക് സംരക്ഷണം നൽകുന്നതാണ് ഈ നിരീക്ഷണ ശൃംഖല.
ലോക സമുദ്രങ്ങളിൽ അമേരിക്കയ്ക്ക് വെല്ലുവിളി ഉയർത്തുക എന്ന ഉദ്ദേശ്യത്തോടെ ചൈനീസ് അക്കാദമി ഓഫ് സയൻസസിന് (സി.എ.എസ്) കീഴിൽ ആരംഭിച്ച സൗത്ത് ചൈന സീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോളജിയാണ് ഈ പദ്ധതിയ്ക്ക് നേതൃത്വം നൽകിയത്.
സമുദ്രത്തിലെ താപനില, ലവണത്വം തുടങ്ങിയ ഉൾപ്പടെയുള്ള വിവരങ്ങൾ പരിശോധിച്ചുകൊണ്ടാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ചൈനീസ് നാവി
ക സേനയ്ക്ക് മറ്റ് കപ്പലുകളെ കണ്ടെത്താനും ഗതിനിർണയവും സ്ഥാനനിർണയവും സുഗമമാക്കാനും ഈ നിരീക്ഷണ സംവിധാനം കൊണ്ട് സഹായിക്കും.
ചൈനയുടെ മുങ്ങിക്കപ്പൽ യുദ്ധരംഗത്തെ ഒരു പുരോഗതിയാണിതെന്ന് നിസ്സംശയം പറയാമെന്ന് സി.എ.എസിന് കീഴിലുള്ള അറ്റ് മോസിഫെറിക് ഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകനായ യു യോങ്ഗ്യാങ് പറഞ്ഞു. ഇത് ഒരു മുന്നേറ്റത്തിന്റെ ആദ്യ പടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

