സ്‌പെ­­­ഷൽ‍ ഒളിംപി­­­ക്‌സ് ഏകത-2018ന്റെ ­­ദീ­­­പശി­­­ഖാ­­­ പ്രയാ­­­ണത്തി­­­ന്­­ തു­­­ടക്കമാ­­­യി­­­


കാസർ‍ഗോഡ്‌: 11 മുതൽ‍ 14 വരെ തിരുവനന്തപുരം കാര്യവട്ടത്തു നടത്തുന്ന മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ‍ക്കായുള്ള സ്‌പെഷൽ‍ ഒളിംപിക്‌സ് ഏകത− 2018 ന്റെ സംസ്ഥാനതല ദീപശിഖാപ്രയാണത്തിന് കാസർ‍ഗോട്ട്‌ തുടക്കമായി. ആലംപാടി കരുണ സ്‌പെഷൽ‍ സ്‌കൂളിൽ‍ നടന്ന പരിപാടിയിൽ‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ.ജി.സി.ബഷീർ‍ ഒളിംപ്യൻ‍ ഇ.സുമേഷിന്‌ ദീപശിഖ കൈമാറി പരിപാടി ഉദ്‌ഘാടനം ചെയ്‌തു. സ്‌പെഷൽ‍ ഒളിംപിക്‌സ് ഭാരത്‌ ഡയറക്ടർ‍ ഫാ.റോയി കണ്ണൻ‍ചിറ ആമുഖ പ്രഭാഷണം നടത്തി. ഏകത ജനറൽ‍ കൺ‍വീനർ‍ ഫാ.റോയി മാത്യു വടക്കേൽ‍ അദ്ധ്യക്ഷത വഹിച്ചു. 

ലഫ്‌നന്റ്‌ കേണൽ‍ ദാമോദരൻ‍ മുഖ്യാതിഥിയായിരുന്നു. സ്‌പെഷൽ‍ ഒളിംപിക്‌സ് പ്രതിനിധി ദീപു ജോൺ‍, കരുണ സ്‌കൂൾ‍ മാനേജർ‍ മുഹമ്മദ്‌ മുബാറക്‌ ഹാജി, കെ.സി.അബ്‌ദുറഹ്‌മാൻ‍, പി.എം.അബ്‌ദുള്ള, അമീർ‍ ഖാസി, എം.മൻ‍സൂർ‍, സിസ്റ്റർ‍ ഷെറിൻ‍ എസ്‌.ജെ.സി, എം.ബി.എം.അഷ്‌റഫ്‌, ടി.മുഹമ്മദ്‌ അസ്ലം എന്നിവർ‍ പ്രസംഗിച്ചു. കരുണ സ്‌കൂൾ‍ പി.ടി.എ പ്രസിഡണ്ട്‌ ബി.മോഹനൻ‍ സ്വാഗതവും പ്രിൻസിപ്പൽ‍ സവിത സെബാസ്റ്റ്യൻ‍ നന്ദിയും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed