തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒൻപതു മരണം
സാവോപോളോ : ബ്രസീലിൽ കൊളോണിയ അഗ്രോഇൻഡസ്ട്രിയൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി ഒൻപതു പേർ മരിക്കുകയും 14 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഒൻപതു പേർ മരിച്ചതായി സ്ഥിരീകരിച്ചെങ്കിലും ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ശത്രുക്കളായ ഇരുസംഘങ്ങളിലുള്ളവർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ആക്രമണം നടത്തിയവർ സെല്ലുകളിലുണ്ടായിരുന്ന മെത്തകൾക്കു തീയിടുകയും മരിച്ചവരുടെ മൃതദേഹങ്ങൾ കത്തിക്കുകയും ചെയ്തു. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. ആക്രമണത്തിനിടെ 106 തടവുകാർ ഇവിടെ നിന്നു രക്ഷപെട്ടുവെന്നും 29 പേരെ തിരികെപിടിച്ചെന്നുമാണ് റിപ്പോർട്ട്.

