ധനസഹായം നിർത്തിയ യുഎസിനു പാക്കിസ്ഥാന്റെ മറുപടി


ഇസ്‌ലാമാബാദ് : സാമ്പത്തിക സഹായം കിട്ടിയില്ലെങ്കിലും കുഴപ്പമില്ലെന്ന് യുഎസിനു പാക്കിസ്ഥാന്റെ മറുപടി. യുഎസുമായി കൂടുതൽ ഇടപാടുകൾക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു, അതിനാൽ തന്നെ യുഎസിന്റെ വിലക്കുകൾക്ക് വലിയ പ്രാധാന്യമില്ലെന്നും പാക്കിസ്ഥാനു നൽകിയ ധനസഹായത്തിന്റെ വിശദവിവരങ്ങൾ പുറത്തുവിടാൻ തയാറാണെന്നും പാക്ക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.

ട്രംപ് അവകാശപ്പെട്ടത്രയും പണം ഞങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിൽ അവർക്കതു തിരിച്ചുകൊടുത്തിട്ടുണ്ടെന്നും ഖ്വാജ ആസിഫ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലേറ്റ പരാജയത്തിൽ ഡോണൾഡ് ട്രംപ് ദുഃഖിതനാണ്. പാക്കിസ്ഥാനെതിരെ ആരോപണങ്ങളുന്നയിക്കുന്നതിനുള്ള കാരണവുമതാണ്. യുഎസിൽനിന്ന് ധനസഹായം ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല. എന്തിനാണ് പാക്കിസ്ഥാനു സഹായം നൽകിയതെന്ന് ട്രംപിനു തന്റെ ഉദ്യോഗസ്ഥരോടു ചോദിക്കാവുന്നതാണെന്നും ആസിഫ് പറഞ്ഞു. പാക്കിസ്ഥാന് വർഷാവർഷം മുടക്കമില്ലാതെ നൽക്കിയിരുന്ന ധനസഹായം റദ്ദാക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചതിന് പാക്കിസ്ഥാൻ നൽകിയ മറുപടിയാണിത്. ഭീകര സംഘടനകൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നതിൽ പാക്കിസ്ഥാൻ നിഷ്ക്രിയത്വം കാട്ടിയതിനുള്ള അതൃപ്തിയാണ് ഈ നടപടിയിലേക്ക് നയിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed