കൊച്ചിയിൽ കോടികളുടെ കൊക്കെയ്നുമായി ഫിലിപ്പീൻസ് യുവതി പിടിയിൽ
കൊച്ചി : 25 കോടിയുടെ കൊക്കെയ്നുമായി ഫിലിപ്പീൻസ് സ്വദേശിയായ യുവതി പിടിയിലായി. നെടുമ്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിക്കവെയാണ് നാലേമുക്കാൽ കിലോ ലഹരിമരുന്ന് ഇവരുടെ ബാഗിൽനിന്ന് നാർക്കോട്ടിക് കൺട്രോൾ വിഭാഗം പിടികൂടിയത്. മസ്കത്തിൽ നിന്നെത്തിയ ജോന്നാ ദെടോറ എന്ന യുവതിയുടെ പക്കലാണ് കൊക്കെയ്ൻ കണ്ടെത്തിയത്. ലഹരിമരുന്ന് കൊച്ചിയിൽ എത്തിക്കാനാണ് ഇവർക്ക് കിട്ടിയിരുന്ന നിർദേശമെന്നാണ് വിവരം ലഭിച്ചത്. എന്നാൽ, ആർക്കാണ് ഇത് എത്തിക്കാൻ ശ്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. യുവതിയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയയാക്കിയിരിക്കുകയാണ്.

