ഈ മാസം 2ന് സൂപ്പർ മൂൺ, 31നു ബ്ലൂ മൂൺ
ഈ മാസം രണ്ടിന് ആകാശത്ത് സൂപ്പർമൂണും 31 ന് പൂർണചന്ദ്രനും പ്രത്യക്ഷപ്പെടും. ഒരു മാസം രണ്ടു പൂർണചന്ദ്രൻ സാന്നിധ്യമറിയിക്കുന്നതിനാൽ 31ലെ പൂർണചന്ദ്രൻ ‘നീലചന്ദ്രൻ’ (ബ്ലൂ മൂൺ) ആയിരിക്കും. സാധാരണയിലും കവിഞ്ഞ് വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പർമൂൺ. ഭൂമിയിൽ നിന്നുള്ള അകലം പതിവിലും കുറയുന്നതിനാലാണ് നിലാവിനു ശോഭയേറുന്നത്. ജനുവരി രണ്ടിലെ പൂർണചന്ദ്രൻ തിരുവാതിരയാണെന്ന പ്രത്യേകതയുമുണ്ട്. 31 ലെ പൗർണമി പൂർണ ഗ്രഹണത്തിലുമായിരിക്കും.

