തിരുവനന്തപുരത്ത് സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു


തിരുവനന്തപുരം : തിരുവനന്തപുരത്ത് പുതുവർഷ ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു, ഒരാൾക്ക് വെട്ടേറ്റു. മാറാനെല്ലൂർ സ്വദേശി അരുൺജിത്താണു കൊല്ലപ്പെട്ടത്. അരുൺജിത്തിനൊപ്പമുണ്ടായിരുന്ന അനീഷ് എന്നയാൾക്കാണ് വെട്ടേറ്റത്. ഒട്ടേറെ കേസുകളിൽ പ്രതിയാണ് അരുൺജിത്ത്. ബാലരാമപുരത്തിനു സമീപമുള്ള ശാന്തിപുരം കോളനിയിൽ ഇന്നു പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം, ഗുണ്ടാസംഘങ്ങൾ തമ്മിലായിരുന്നു സംഘർഷമെന്നാണു സൂചന.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed