കശ്മീരിൽ ഏറ്റുമുട്ടല്‍ തുടരുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ പുതുവത്സര ദിനത്തിലും ഏറ്റുമുട്ടൽ തുടരുകയാണ്. സൈനികര്‍ മരിക്കാനിടയായ സംഭവത്തിന് പിന്നാലെ പ്രതിഷേത്തിനിറങ്ങിയ ഒരു വിഭാഗം ആളുകൾ പുൽവാമയിൽ സൈന്യത്തിന് നേരെ കല്ലെറിഞ്ഞു. ഇവരെ നേരിടാൻ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു, സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുകയാണ്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പുൽവാമയിലെ സി.ആര്‍.പി.എഫ് ക്യാന്പിനുനേരെ നടന്ന ആക്രമണത്തിന് പിന്നാലെ പാംപോര്‍ മേഖലയിൽ തീവ്രവാദികൾക്ക് വേണ്ടിയുള്ള തിരച്ചിൽ രാവിലെ സൈന്യം ഊര്‍ജ്ജിതമാക്കി. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിന് ശേഷമാണ് സി.ആര്‍.പി.എഫ് ക്യാംപിന് നേരെ ആക്രമണം നടത്തിയ സൈനികരെ വധിക്കാനായത്. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കരസേനയുടെ തീവ്രവാദ വിരുദ്ധ സേനയാണ് തെരച്ചിൽ നടത്തുന്നത്. തീവ്രവാദികളുടെ സാന്നിധ്യം താഴ്വരയിൽ കൂടിവരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് സൈന്യം.

