ധനുഷ് വീ­ണ്ടും സംവിധാനം ചെയ്യുന്നു


ഈ വർഷം പുറത്തിറങ്ങിയ പവർ പാണ്ടിക്ക് ശേഷം ധനുഷ് വീണ്ടും സിനിമ ഒരുക്കുന്നു. സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ താരം തന്നെയാണ് പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്.  സ്വാതന്ത്ര്യത്തിന് മുന്പുള്ള കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് സിനിമയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ളതെന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ അഭിനയിക്കാനായി ഏറ്റെടുത്തിട്ടുള്ള സിനിമകൾക്ക് ശേഷമായിരിക്കും ഈ ചിത്രത്തിലേക്ക് ധനുഷ് കടക്കുക. മറ്റ് അഭിനേതാക്കളെ കുറിച്ചോ അണിയറ പ്രവർത്തകരെ കുറിച്ചോ അന്തിമ തീരുമാനമായിട്ടില്ല. തെൻട്രൽ ഫിലിംസാണ് ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത വർഷം പുറത്ത് വിടുമെന്ന് താരം ട്വീറ്റ് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed